മലയാളികളുടെ പ്രിയപ്പെട്ട യുവനടനാണ് ടൊവിനോ തോമസ്. വില്ലൻ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച താരം ഇപ്പോൾ യുവനായകന നിരയിൽ മുന്നിലാണ്. മലയാളത്തിന് പുറമെ തമിഴിലും നടൻ തിളങ്ങി. കുടുംബത്തിനും പ്രാധാന്യം നൽകുന്ന വ്യക്തികളിൽ ഒരാളാണ് ടൊവിനോ. താരത്തിന്റെ മി്ക്ക ആഘോഷങ്ങളും കുടുംബത്തിനൊപ്പമാണ്. പല വേദികളിലും ഭാര്യയും കുടുംബവും നൽകിയ പിന്തുണയെ കുറിച്ച് ടൊവിനോ പറഞ്ഞിട്ടുണ്ട്.
വെഡ്ഡിങ് ആനിവേഴ്സറി ദിവസം ടൊവിനോ പങ്കിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നു. സിനിമയിലും കരിയറിലും തനിക്ക് എത്ര തന്നെ ഉയരങ്ങളിലെത്താൻ കഴിഞ്ഞാലും, തന്റെ എല്ലാ സന്തോഷത്തിന്റെയും അടിവേര് കുടുംബത്തിൽ നിന്നാണെന്ന് ടൊവിനോ പറയുന്നു. പ്രണയിക്കുന്ന കാലം മുതൽ ഇതുവരെയുള്ള ചിത്രങ്ങൾ കോർത്തിണക്കിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് വീഡിയോയ്ക്കൊപ്പമാണ് ടൊവിനോയുടെ പോസ്റ്റ്.
കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് ഞങ്ങൾ രണ്ടു പേർ എന്നത് നാലുപേരായി വളർന്നു. ഒരു ജോഡി എന്നത് ഒരു ടീമായി. എണ്ണിയാൽ തീരാത്ത അത്രയും ഓർമകൾ ഞങ്ങൾ നെയ്തു, എല്ലാ ചെറിയ, നേർത്ത വരകളിലൂടെയും ഞങ്ങൾ ഒന്നിച്ച് കടന്നുപോയി. തിരിച്ച്, എപ്പോഴും ഞങ്ങൾ ഒരുമിച്ച് തന്നെയാണെന്ന് ഉറപ്പാക്കി. സംശയമില്ലാതെ പറയാം, എന്റെ നിലനിൽപിന്റെയും സന്തോഷത്തിന്റെയും പ്രധാന കാരണം ഇത് തന്നെ. ഹാപ്പി ആനിവേഴ്സറി’ എന്നാണ് ടൊവിനോയുടെ പോസ്റ്റ്
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…