entertainment

ഒന്നായിട്ട് ആറു വർഷം.മക്കൾക്കൊപ്പം വിവാഹവാർഷികം ആഘോഷിച്ച് ടോവിനോ

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്.ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.രണ്ട് മക്കളുടെയും ഭാര്യയുടെയും വിശേഷങ്ങൾ ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരം.കുടുംബത്തിനോടൊപ്പമാണ് ആഘോഷം. ടൊവിയുടെ മാതാപിതാക്കളും സഹോദരങ്ങളുടെ കുട്ടികളുമൊക്കെ ആഘോഷത്തിനൊപ്പമുണ്ട്.

അടുത്തിടെ ടൊവി നായകനായി അഭിനയിക്കുന്ന ‘കള’ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരുക്കേറ്റിരുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. 5 ദിവസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞ ശേഷം പിന്നീട് വീട്ടിൽ വിശ്രമത്തിലാണ് താരം. ‘മിന്നൽ മുരളി’യാണ് ടൊവിനോയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇന്നലെ ടൊവിയും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന നാരദൻ എന്ന സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിൽ അഭിനയിച്ചിരുന്നെങ്കിലും ദുൽഖർ സൽമാന്റെ എബിസിഡി എന്ന സിനിമയിലെ വില്ലൻ വേഷമായിരുന്നു ടൊവിനോയെ ശ്രദ്ധേയനാക്കിയത്. എന്ന് നിന്റെ മൊയ്തീനിലെ അപ്പുവേട്ടനായി പ്രേക്ഷക ഹൃദയത്തിലേക്കായിരുന്നു ടൊവിനോ എത്തിയത്.സിനിമയിലെത്തിയതിന് പിന്നാലെയായിരുന്നു ഏറെ കാലമായി പ്രണയത്തിലായിരുന്ന ലിഡിയയെ ടൊവിനോ ജീവിതസഖിയാക്കിയത്. പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് പല അഭിമുഖങ്ങളിലും ടൊവിനോ പറഞ്ഞിരുന്നു. 2014 ഒക്ടോബർ 25 നായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം. ഇസ, തഹാൻ എന്നീ രണ്ട് കുട്ടികളുണ്ട്. ഇക്കഴിഞ്ഞ ജൂൺ ആറിനായിരുന്നു തഹാൻ ജനിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാമ്മോദീസ ചിത്രങ്ങൾ ടൊവിനോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

Karma News Network

Recent Posts

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി, മകൻ കസ്റ്റഡിയിൽ, സംഭവം കാട്ടാക്കടയിൽ

തിരുവനന്തപുരം : വീട്ടമ്മ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മാറനല്ലൂരില്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയ (58) ആണ് മരിച്ചത്.…

28 mins ago

മമ്മൂട്ടിക്ക എയറിൽ ! തീവ്ര സുഡാപ്പികൾക്ക് കൈ കൊടുത്തപ്പോൾ മെഗാസ്റ്റാറിന് കൈ പൊള്ളി !

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച പുഴു എന്ന ചിത്രം വിവാദത്തിലേക്ക്. സംഭവം എന്താണെന്നു വെച്ചാൽ മമ്മൂട്ടിയുടെ ഉള്ളിലും അല്പം സുഡാപ്പിസം…

50 mins ago

എയർ ഇന്ത്യാ സമരത്തിനിടെ പൊലിഞ്ഞ ജീവൻ, അവസാനമായി ഭാര്യയെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി രാജേഷ് മടങ്ങി

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്‌ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ…

1 hour ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; കൊലപാതകശ്രമം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്കാൻ യുവതി

കൊച്ചി : കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെൽറ്റ് വച്ച് അടിച്ചു. കൊലപാതകശ്രമമാണ് നടന്നത് എന്നാൽ…

1 hour ago

കുര്‍ക്കുറെ വാങ്ങാത്തതിന് തർക്കം, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ലഖ്നൗ: ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി…

2 hours ago

മിൽമ പാൽ വിതരണം പ്രതിസന്ധിയിൽ, പ്ലാന്റുകളിൽ തൊഴിലാളി സമരം

തിരുവനന്തപുരം : മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ വലഞ്ഞു സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ…

2 hours ago