kerala

സ്വര്‍ണ്ണക്കടത്തിന് ജയിലിലിരുന്ന് ചരടുവലിച്ചത് ടിപി വധക്കേസ് പ്രതി കൊടി സുനി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ പോലീസ്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പൊലീസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്. കൊടി സുനിയുടെ സംഘം ഇയാള്‍ക്ക് സംരക്ഷണം കൊടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജുന്‍ ആയങ്കി സ്വര്‍ണം വാങ്ങാന്‍ നല്‍കിയ പണത്തില്‍ കൊടി സുനിക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണക്കടത്തിലേക്ക് എത്തിയത് കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്താണ്. അതിന് ശേഷമാണ് വിദേശത്ത് നിന്ന് സ്വര്‍ണ്ണം എത്തിക്കാന്‍ തുടങ്ങിയത്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍, എസ്‌കോര്‍ട്ട് സംഘങ്ങള്‍, തട്ടിയെടുക്കുന്ന സംഘങ്ങള്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള സംഘങ്ങളാണ് ഈ രംഗത്തുള്ളത്. ഇതിനെക്കുറിച്ചും കൂടുതല്‍ അന്വേഷിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇത്തരം സംഘങ്ങള്‍ക്ക് പൊട്ടിക്കല്‍ സംഘങ്ങള്‍ എന്നാണ് വിളിപ്പേരെന്നും വിവരം.

Karma News Network

Recent Posts

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 min ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

21 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

34 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

1 hour ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago