topnews

ഉദയ്പൂരിൽ നടന്നത് അവർ അറിഞ്ഞിട്ടേ ഇല്ല, സാംസ്‌കാരിക “നായ”കൾ ഉറക്കത്തിലാണ്- ടിപി സെൻകുമാർ

പ്രവാചകനിന്ദയെ പിന്തുണച്ചുവെന്നാരോപിച്ച് ഉദയ്പൂരിൽ ജിഹാദികൾ ത​യ്യ​ൽ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കേരളത്തിൽ നിന്നും ആരും പ്രതികരിക്കാത്തതിൽ പ്രതികരണവുമായി മുൻ ഡിജിപി ടി പി സെൻകുമാർ. ഫെയ്സബുക്കിലൂടെയാണ് സെൻ കുമാറിന്റെ രൂക്ഷ പ്രതികരണം. സാംസ്‌കാരിക “നായ”കൾ ഉറക്കത്തിലാണ്. ഉദയ്പൂരിൽ നടന്നത് അവർ അറിഞ്ഞിട്ടേ ഇല്ല. എന്നാണ് നായകളുടെ ചിത്രത്തോടൊപ്പം സെൻകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേ സമയം രാ​ജ​സ്ഥാ​നി​ൽ ത​യ്യ​ൽ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് പാക്ക് ബന്ധമുണ്ടെന്ന് പോലീസ്. ക​ന​യ്യ ലാ​ലി​ൻറെ കൊ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ​ക്ക് പാ​ക് ആ​സ്ഥാ​ന​മാ​യു​ള്ള തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​യാ​ളു​ടെ ഫോ​ണി​ൽ 10 പാ​ക് നമ്പറുകൾ ഉണ്ടായിരുന്നതായും പോ​ലീ​സ് പറയുന്നു.

കേ​സി​ൽ അ​ഞ്ച് പേ​രെ കൂ​ടി പോ​ലീ​സ് ബുധനാഴ്ച ക​സ്റ്റ​ഡി​യി​ലെ​ടുത്തു. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ മു​ഹ​മ്മ​ദ് റി​യാ​സ് അ​ൻ​സാ​രി പാ​ക് ഭീ​ക​ര​സം​ഘ​ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നതായും, ക​ന​യ്യ ലാ​ലി​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് മു​മ്പ് ഇ​വ​ർ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ​എ​സി​ൻറെ വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​താ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പറഞ്ഞിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ദ​വാ​ത്ത് -​ ഇ -​ ഇ​സ്‌​ലാം എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യു​മാ​യി റി​യാ​സ് അ​ൻ​സാ​രി കൊലക്ക് മുൻപ് ബന്ധപ്പെട്ടിരുന്നു. മ​റ്റൊ​രു പ്ര​തി ര​ണ്ട് ത​വ​ണ നേ​പ്പാ​ളി​ലേ​ക്ക് പോ​കു​ക​യും ഏ​താ​നും തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെയ്തിരുന്നു. ദു​ബാ​യി​ലും ഇ​യാ​ൾ​ക്ക് ബന്ധങ്ങൾ ഉണ്ട്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​ന​യ്യ ലാ​ൽ ക​ട തു​റ​ക്കു​ന്ന​ത് റിയാസ് കാ​ത്തി​രി​ക്കു​യാ​യി​രു​ന്നു. ഇക്കഴിഞ്ഞ ജൂ​ൺ 17 ന് ​റി​യാ​സ് പു​റ​ത്തു​വി​ട്ട വീ​ഡി​യി​ൽ ‘ഇ​വി​ടെ ഒ​രു കൃ​ത്യം ന​ട​ത്തി​യ ശേ​ഷം അ​തി​ൻറെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​ക്കു​മെന്നും’ പറഞ്ഞിരുന്നു. ത​ന്നോ​ടൊ​പ്പം ചേ​രാ​ൻ മ​റ്റു​ള്ള​വ​രോ​ട് റി​യാ​സ് വീ​ഡി​യോ​യി​ൽ ആ​ഹ്വാ​നം ചെ​യ്തിരുന്നു.

Karma News Network

Recent Posts

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

19 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

50 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

1 hour ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago