പ്രവാചകനിന്ദയെ പിന്തുണച്ചുവെന്നാരോപിച്ച് ഉദയ്പൂരിൽ ജിഹാദികൾ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കേരളത്തിൽ നിന്നും ആരും പ്രതികരിക്കാത്തതിൽ പ്രതികരണവുമായി മുൻ ഡിജിപി ടി പി സെൻകുമാർ. ഫെയ്സബുക്കിലൂടെയാണ് സെൻ കുമാറിന്റെ രൂക്ഷ പ്രതികരണം. സാംസ്കാരിക “നായ”കൾ ഉറക്കത്തിലാണ്. ഉദയ്പൂരിൽ നടന്നത് അവർ അറിഞ്ഞിട്ടേ ഇല്ല. എന്നാണ് നായകളുടെ ചിത്രത്തോടൊപ്പം സെൻകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേ സമയം രാജസ്ഥാനിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾക്ക് പാക്ക് ബന്ധമുണ്ടെന്ന് പോലീസ്. കനയ്യ ലാലിൻറെ കൊലയാളികളിൽ ഒരാൾക്ക് പാക് ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഇയാളുടെ ഫോണിൽ 10 പാക് നമ്പറുകൾ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
കേസിൽ അഞ്ച് പേരെ കൂടി പോലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തു. ദേശീയ അന്വേഷണ ഏജൻസിയാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളിലൊരാളായ മുഹമ്മദ് റിയാസ് അൻസാരി പാക് ഭീകരസംഘടയുമായി ബന്ധപ്പെട്ടിരുന്നതായും, കനയ്യ ലാലിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഇവർ ഭീകരസംഘടനയായ ഐഎസിൻറെ വീഡിയോകൾ പ്രചരിപ്പിച്ചിരുന്നതായും പ്രത്യേക അന്വേഷണ സംഘം പറഞ്ഞിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ദവാത്ത് - ഇ - ഇസ്ലാം എന്ന ഭീകര സംഘടനയുമായി റിയാസ് അൻസാരി കൊലക്ക് മുൻപ് ബന്ധപ്പെട്ടിരുന്നു. മറ്റൊരു പ്രതി രണ്ട് തവണ നേപ്പാളിലേക്ക് പോകുകയും ഏതാനും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ദുബായിലും ഇയാൾക്ക് ബന്ധങ്ങൾ ഉണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി കനയ്യ ലാൽ കട തുറക്കുന്നത് റിയാസ് കാത്തിരിക്കുയായിരുന്നു. ഇക്കഴിഞ്ഞ ജൂൺ 17 ന് റിയാസ് പുറത്തുവിട്ട വീഡിയിൽ ‘ഇവിടെ ഒരു കൃത്യം നടത്തിയ ശേഷം അതിൻറെ ദൃശ്യങ്ങൾ വൈറലാക്കുമെന്നും’ പറഞ്ഞിരുന്നു. തന്നോടൊപ്പം ചേരാൻ മറ്റുള്ളവരോട് റിയാസ് വീഡിയോയിൽ ആഹ്വാനം ചെയ്തിരുന്നു.
പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്…
തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…
തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,…
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…