topnews

ട്രെയിന്‍ തീവെപ്പ് കേസ്, എന്‍ഐഎ ഷാരൂഖ് സെയ്ഫിയുമായി തെളിവെടുപ്പ് നടത്തി

കണ്ണൂര്‍. ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുമായി എന്‍ഐഎ തെളിവെടുപ്പ് നടത്തി. ഷാറൂഖ് പെട്രോള്‍ വാങ്ങിയ പമ്പിലും തെളിവെടുപ്പ് നടത്തും. കേരള പോലീസില്‍ നിന്നും എന്‍ഐഎ കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നത്. റെയില്‍ വേസ്റ്റേഷന്‍ പരിസരത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. മുമ്പ് പോലീസും പ്രതിയെ കണ്ണൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ട്രെയിനില്‍ തീവച്ച ശേഷം കണ്ണൂരിലെത്തിയ പ്രതി അവിടെ നിന്ന് മറ്റൊരു ട്രെയിനില്‍ കയറിയായിരുന്നു രത്‌നഗിരിയിലെത്തിയത്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് പ്രതി യാത്ര ചെയ്തത്. ഷാരൂഖിനെ ഇവിടെയെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തും. നേരത്തെ പോലീസും പ്രതിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തിരുന്നു. തീവെച്ച ബോഗിയിലും എത്തിച്ചിരുന്നു. ബോഗിയില്‍ രക്തക്കറകളുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ വിശദമായ തെളിവെടുപ്പിലേക്ക് പോലീസ് കടന്നിരുന്നില്ല.

എലത്തൂരില്‍ നിന്ന് അതേ ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തിയെന്നായിരുന്നു പ്രതിയുടെ മൊഴി. മെയ് 2 മുതലാണ് ഷാരൂഖ് സെയ്ഫിയെ എന്‍ ഐ എയ്ക്ക് കസ്റ്റഡിയില്‍ ലഭിച്ചത്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കും. ഏപ്രില്‍ 2 ന് ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസില്‍ കയറി യാത്രക്കാരുടെ ദേഹത്ത് തീ കൊളുത്തിയ ഷാരൂഖ് സെയ്ഫി കൃത്യമായ ആസൂത്രണത്തോടെയാണ് ഒരോ നീക്കവും നടത്തിയതെന്ന മൊഴി എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു.

Karma News Network

Recent Posts

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി, ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി- എംഎ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…

25 mins ago

കടൽഭിത്തി ഉടൻ നിർമ്മിക്കണം, തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടുറോഡിൽ ശയന പ്രദക്ഷിണം നടത്തി ബിജെപി

എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം…

28 mins ago

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി തോട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി ശ്രീകുമാർ തിരുവനന്തപുരത്ത് തോട്ടിൽ മരിച്ച നിലയിൽ. കൂട്ടുകാരൻ മനോജിന്റെ…

58 mins ago

പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, മന്ത്രി മുഹമ്മദ് റിയാസിന് പങ്ക്, കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് കോൺ​ഗ്രസ്

കോഴിക്കോട്: പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ.…

59 mins ago

മരിക്കുന്നതിന്റെ തലേദിവസം വരെ 13 കുപ്പി ബിയറോളം കലാഭവൻ മണി കുടിച്ചു- അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…

2 hours ago

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

2 hours ago