ഡൽഹി ∙ അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ പ്രത്യേക ബെർത്ത് എന്ന പരീക്ഷണവുമായി ഉത്തര റെയിൽവേ. ലക്നൗ ഡിവിഷനാണ് മാതൃദിനത്തോടനുബന്ധിച്ച് ഒരു തേഡ് എസി കോച്ചിൽ 2 പ്രത്യേക ബെർത്തുകൾ ഒരുക്കിയത്.
സാധാരണ സീറ്റിനോടനുബന്ധിച്ച് സ്റ്റോപ്പർ ഉള്ള ബേബി സീറ്റു കൂടി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതു മടക്കിവയ്ക്കാനുമാവും. പരീക്ഷണം വിജയമെന്നു കണ്ടാൽ കൂടുതൽ കോച്ചുകളിലേക്കു വ്യാപിപ്പിക്കുമെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്.
എന്നാൽ, അമ്മയ്ക്കും കുഞ്ഞിനും തന്നെ ഈ ബെർത്ത് കിട്ടണമെങ്കിൽ അതിനനുസരിച്ച സംവിധാനം റിസർവേഷൻ സംവിധാനത്തിൽ വരുത്തേണ്ടി വരും. വർഷങ്ങൾക്കു മുൻപ് തൊട്ടിൽ ഒരുക്കിയിരുന്നെങ്കിലും തൊട്ടിൽ ഒരു ഭാഗത്തും അമ്മയുടെ സീറ്റ് മറ്റൊരു ഭാഗത്തുമായി വരുന്ന സംഭവങ്ങളുണ്ടായതോടെ പദ്ധതി ഉപേക്ഷിച്ചു.
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…