kerala

ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു, മകള്‍ക്ക് പരിക്ക്, സംഭവം കണ്ണൂരിൽ

കണ്ണൂര്‍ : ചരക്കുട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ചിറക്കലില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. ചാലാട് പഞ്ചാബി റോഡില്‍ മൂര്‍ക്കോത്ത് വീട്ടില്‍ പി.പി. ശ്രീന ( 44 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ നക്ഷത്രയെ (16) പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മകൾ .

ഞായറാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ ചിറക്കല്‍ ആര്‍പ്പാന്തോടിന് സമീപം റെയില്‍വേ ട്രാക്കിലാണ് സംഭവം. ഭര്‍ത്താവിന്റെ ചാലാട്ടെ വീട്ടില്‍നിന്ന് ഡോക്ടറെ കാണാനായി രാവിലെ പുറപ്പെട്ടതായിരുന്നു ഇവര്‍. ഉച്ചയോടെയാണ് പരിസരവാസികള്‍ മൃതദേഹം കണ്ട് തിരിച്ചറിഞ്ഞത്.

പയ്യാമ്പലം ഗവ. ഗേള്‍സ് എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് നക്ഷത്ര. ശ്രീനയുടെ അച്ഛന്‍: പരേതനായ ദാമോദരന്‍. അമ്മ: പി.വി. ജാനകി. ശ്രീനയുടെ മകന്‍: നവനീത് ( വിദ്യാര്‍ഥി). വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍. തിങ്കളാഴ്ച സംസ്കരിക്കും.

karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

1 hour ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

2 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

3 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

3 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

4 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

5 hours ago