Premium

മലപ്പുറത്ത് നിര്‍ധന കുടുംബത്തിന്റെ പറമ്പില്‍ നിധി കണ്ടെത്തി, മണ്‍കലത്തില്‍ വളകളും സ്വര്‍ണ്ണ നാണയങ്ങളും

മലപ്പുറത്ത് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ നിധി കിട്ടി. പൊന്മള ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണ് വലിയ മണ്‍ കലത്തില്‍ പൂട്ടികെട്ടി വയ്ച്ചിരുന്ന നിധി ശേഖരം ലഭിച്ചത്. സ്വര്‍ണ്ണവും പുരാതന നാണയങ്ങളും വിലപിടിപ്പുള്ള ലോഹങ്ങളും ആണ് മണ്‍ കുടത്തിലെന്നാണ് പ്രാഥമിക വിവരം. വലിയ മണ്‍കലത്തില്‍ കയറ്റി പൂട്ടിയ ലോഹ പെട്ടിയില്‍ നിന്നുമാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ ലഭിച്ചത്. സ്വര്‍ണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത് എന്ന് അധികൃതരും പറഞ്ഞു.

കാലിവളര്‍ത്തലും കൃഷിയും ഉപജീവനമാര്‍ഗമായി സ്വീകരിച്ച വിധവയായ കാര്‍ത്ത്യായനിയുടെ വീട്ടുവളപ്പില്‍ നിന്നുമായിരുന്നു നിധി കിട്ടിയത്. പിന്നീട് ഈ നിധി അധികൃതര്‍ എത്തി കൊണ്ടുപോവുകയായിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിധി ശേഖരം കിട്ടിയാല്‍ വിലപിടിപ്പുള്ള നിധിശേഖരം നിധി ലഭിക്കുന്നവര്‍ക്കോ ഭൂമിയുടെ ഉടമയ്‌ക്കോ ആണ് എടുക്കാന്‍ അധികാരമുള്ളത്. എന്നാല്‍ നമ്മുടെ നാട്ടില്‍ നിധി കിട്ടിയാന്‍ അധികൃതര്‍ കൊണ്ടുപോവുകയാണ് പതിവ്. വിലപിടിപ്പുള്ള വസ്തുക്കളുടെ മാര്‍കറ്റ് മൂല്യം പോലും നിധിയുടെ ഉടമകള്‍ക്ക് ലഭിക്കാറില്ല. അതിനാല്‍ തന്നെ ആര്‍ക്ക് നിധി കിട്ടിയാലും വെറുതേ പറയാമെന്നേ ഉള്ളു. നിധി കിട്ടിയവര്‍ക്ക് കാര്യമായ മെച്ചം ഒന്നും ഇല്ല. സര്‍ക്കാരിനും പുരാവസ്തു വകുപ്പിനും ആയിരിക്കും ലാഭം.

നിധി കിട്ടിയത് അറിഞ്ഞ് കാര്‍ത്ത്യാനിയുടെ വീട്ടില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, വൈസ് പ്രസിഡന്റ് കടക്കാടന്‍ ഷൗക്കത്തലി, അംഗങ്ങളായ കെ. രാധ, സുബൈര്‍ പള്ളിക്കര, കെ.ടി. അക്ബര്‍, മുന്‍ പഞ്ചായത്തംഗം കെ. നാരായണന്‍കുട്ടി തുടങ്ങിയവര്‍ എത്തി. തുടര്‍ന്ന് പോലീസ്സ്‌റ്റേഷനിലും വില്ലേജ് ഓഫീസിലും അറിയിക്കുകയുംചെയ്തു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചശേഷം ലോഹപ്പെട്ടിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഭൂവുടമ കാര്‍ത്ത്യായനിയുടെ മകന്‍ പുഷ്പരാജിന്റെ സാന്നിധ്യത്തില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ ജില്ലാ സിവില്‍സ്റ്റേഷനിലെ ട്രഷറിയില്‍ ഏല്‍പ്പിച്ചു. ഇവ പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു.

മഴക്കുഴിയെടുക്കുമ്പോള്‍ ഉച്ചയോടെയാണ് കോട്ടപ്പുറത്തെ വീട്ടുവളപ്പില്‍ തൊഴിലുറപ്പുതൊഴിലാളികള്‍ ഒരു മണ്‍കലം കണ്ടെത്തിയത്. കലത്തിനകത്തെ പെട്ടി തുറന്നുനോക്കുമ്പോള്‍ നിറയെ സ്വര്‍ണനിറത്തിലുള്ള നാണയങ്ങളും വളയങ്ങളും ആയിരുന്നു എന്ന് തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ തൊഴിലാളികള്‍ ആരും ഇതൊന്നു പോലും എടുത്തില്ല. അവര്‍ ഭൂ ഉടമ കാര്‍ത്ത്യായിനിക്ക് കൈമാറുകയായിരുന്നു. നിധി കണ്ടെത്തുമ്പോള്‍ കാര്‍ത്ത്യായനിയും കുടുംബവും സ്ഥലത്തില്ലായിരുന്നു. അവര്‍ വന്നയുടനെ തൊഴിലുറപ്പുപദ്ധതി തൊഴിലാളികള്‍ നിധിയായി കിട്ടിയ മുഴുവന്‍ വസ്തുക്കളും കുടുംബത്തിനു കൈമാറി. കാലിവളര്‍ത്തലും കൃഷിയും ഉപജീവനമാര്‍ഗമായി സ്വീകരിച്ച വിധവയായ കാര്‍ത്ത്യായനിക്ക് നിധി കണ്ടപ്പോള്‍ സന്തോഷവും അടക്കാനായില്ല.

നിയമ നടപടികള്‍ക്കായി നിധി കൊണ്ടുപോയെങ്കിലും അധികൃതര്‍ നിര്‍ധന കുടുംബത്തിനു എന്തെങ്കിലും കൊടുക്കുമോ എന്നാണ് അറിയേണ്ടത്. നിര്‍ധനകുടുംബങ്ങള്‍ക്കുള്ള പ്രവൃത്തികളില്‍ പെടുത്തിയാണ് പതിനഞ്ചോളം തൊഴിലാളികള്‍ ഇവിടെ തൊഴിലുറപ്പുപണിയെടുത്തത്. മണ്‍കൈയാല നിര്‍മാണം, മഴക്കുഴി നിര്‍മാണം തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയിരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മുന്‍പ് തെങ്ങുണ്ടായിരുന്ന ഭാഗത്ത് മഴക്കുഴിയായും പിന്നീട് ആവശ്യമെങ്കില്‍ തെങ്ങിന്‍തൈ നടാനും സൗകര്യപ്പെടുന്നവിധത്തില്‍ കുഴിയെടുക്കുമ്പോഴാണ് ഒരു മണ്‍കലം കണ്ടെത്തിയത്.

പുരാതന കാലത്ത് മോഷ്ടാക്കളേയും മറ്റും ഭയന്ന് സുരക്ഷിതമായ സ്ഥാനത്തേക്ക് അന്ന് ജീവിച്ച ആളുകള്‍ കുടുംബത്തിലേ അമൂല്യ വസ്തുക്കള്‍ മാറ്റാറുണ്ടായിരുന്നു. ഇത് പ്രധാനമായും മണ്‍ കലങ്ങളിലും മറ്റുമായി ഭൂമിക്കടിയില്‍ കുഴിച്ചിടുകയാണ് പതിവ്. ജീവിതത്തിലും മറ്റും ഭീഷണി നേരിടുക.. കൊള്ളക്കാരേ ഭയക്കുക , അധികാരികള്‍ അതിക്രമിച്ച് കയറി എടുത്തു കൊണ്ട് പോവുക തുടങ്ങിയ സാഹചര്യത്തില്‍ എല്ലാം പുരാതന കാലത്ത് ജനങ്ങള്‍ അമൂല്യ വസ്തുക്കള്‍ കുഴിച്ചിട്ട് ഒളിപ്പിച്ച് വയ്ക്കാറുണ്ടായിരുന്നു. കാരണവന്മാര്‍ക്ക് മാത്രം അറിയാവുന്ന ഇത്തരത്തില്‍ കുഴിച്ചിട്ടിരിക്കുന്ന സ്ഥലം അവരുടെ മരണ ശേഷം ആര്‍ക്കും അറിയതെ പോകാറുണ്ട്. കുഴിച്ചിട്ടവര്‍ തന്നെ പിന്നീട് ആ പ്രത്യേക സ്ഥാനം മറന്നു പോവുക, ഭാവി തലമുറയോട് പറയാന്‍ അവസരം കിട്ടാതെ മരണപ്പെടുക ഇത്തരം സാഹചര്യത്തില്‍ എല്ലാം നിധി ശേഖരം അനാഥമായും ഉപേക്ഷിക്കപ്പെട്ടും പോവുകയാണ് പതിവ്

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago