kerala

പിവി ഗംഗാധരന് കേരളത്തിന്റെ അന്ത്യാഞ്ജലി, സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

കോഴിക്കോട്. അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായിരുന്ന പി വി. ഗംഗാധരന് കേരളത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. കോഴിക്കോട് ആഴ്ചവട്ടത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടന്നത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെഎൻ. ബാലഗോപാൽ തുടങ്ങിയവർ ആഴ്ചവട്ടത്തെ വീട്ടിൽ അന്തിമോപചാരം അർപ്പിച്ചു. ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും നിരവധി പേരാണ് അദ്ദേഹത്തിന്റെ ‘കേരള കല’ എന്ന വസതിയിലേക്ക് ഒഴുകിയെത്തിയത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ഇന്നലെ പി വി. ഗംഗാധരന്റെ അന്ത്യം. ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി മലയാള ചിത്രങ്ങളുടെ നിർമ്മാതാവാണ് അദ്ദേഹം. 80 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പേസ് മേക്കർ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടിരുന്നില്ല.

മലയാളികള്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ നല്‍കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ അമരക്കാരനായിരുന്നു അദ്ദേഹം. അങ്ങാടി, ഒരു വടക്കന്‍ വീര​ഗാഥ, കാറ്റത്തെ കിളിക്കൂട്, അദ്വൈതം, തൂവല്‍ കൊട്ടാരം, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്‍റെ അമ്മ എന്നിങ്ങനെ ഇരുപതിലേറെ സിനിമകള്‍ നിര്‍മ്മിച്ചു. മലയാള സിനിമയിലെ മുന്‍നിരക്കാര്‍ക്കൊപ്പം എക്കാലവും പ്രവര്‍ത്തിച്ച പി വി ​ഗം​ഗാധരന്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ ഒരേസമയം കലാമൂല്യവും ജനപ്രീതിയും ഉള്ളവയായിരുന്നു.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

46 mins ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

1 hour ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

2 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

3 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

4 hours ago