പാക് വനിതാ ഏജന്റിന്റെ ഹണിട്രാപ്പിൽ കുടുങ്ങി, പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റിലായി. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വേണ്ടിയാണ് 31-കാരനായ രവി പ്രകാശ് മീണ ചാരവൃത്തി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ മീണ ചോർത്തി നൽകി വരുകയായിരുന്നു.
പാക് വനിതാ ഏജന്റിന്റെ ഹണിട്രാപ്പിൽ kudungiyathode ഇന്ത്യൻ സൈന്യത്തെ കുറിച്ചുള്ള രഹസ്യാത്മകവും തന്ത്രപ്രധാനവുമായ വിവരങ്ങൾ പങ്കുവെയ്ക്കാൻ മീണ ശ്രമം നടത്തിയതായി രാജസ്ഥാൻ ഇൻലിജൻസ് ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു. ഇയാളുടെ അക്കൗണ്ടിൽ പണം ലഭിച്ചതായും അതിന് ശേഷമാണ് സമൂഹമാദ്ധ്യമങ്ങൾ വഴി ഏജന്റിന് വിവരങ്ങൾ നൽകിയിരുന്നതെന്നും പോലീസ് പറഞ്ഞു. ഡൽഹിയിലെ സേനാഭവനിൽ ക്ലാസ്സ് – 4 ജീവനക്കാരാനാണ് മീണ.
പശ്ചിമ ബംഗാളിലെ ഇന്ത്യൻ ആർമിയുടെ ഉദ്യോഗസ്ഥയെന്ന വ്യാജന പാക് ഏജന്റ് മീണയെ സമീപിക്കുകയായിരുന്നു. അഞ്ജലി തിവാരിയെന്ന പേരിലാണ് യുവതി മീണയെ ബന്ധപ്പെടുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ മീണയെ ചോദ്യം ചെയ്യുകയും സാങ്കേതിക തെളിവുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽഫോൺ വിദഗ്ധമായി പരിശോധിക്കുമെന്നും പോലീസ് പറഞ്ഞിട്ടുണ്ട്. ഒഫീഷ്യൽ സീക്രട്സ് ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് മീണയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…