national

പാക് ചാര വനിതയുടെ ഹണിട്രാപ്പിൽ കുടുങ്ങി; സൈന്യത്തിന്റെ വിവരങ്ങൾ ചോർത്താൻ നോക്കി

പാക് വനിതാ ഏജന്റിന്റെ ഹണിട്രാപ്പിൽ കുടുങ്ങി, പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റിലായി. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വേണ്ടിയാണ് 31-കാരനായ രവി പ്രകാശ് മീണ ചാരവൃത്തി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ മീണ ചോർത്തി നൽകി വരുകയായിരുന്നു.

പാക് വനിതാ ഏജന്റിന്റെ ഹണിട്രാപ്പിൽ kudungiyathode  ഇന്ത്യൻ സൈന്യത്തെ കുറിച്ചുള്ള രഹസ്യാത്മകവും തന്ത്രപ്രധാനവുമായ വിവരങ്ങൾ പങ്കുവെയ്‌ക്കാൻ മീണ ശ്രമം നടത്തിയതായി രാജസ്ഥാൻ ഇൻലിജൻസ് ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു. ഇയാളുടെ അക്കൗണ്ടിൽ പണം ലഭിച്ചതായും അതിന് ശേഷമാണ് സമൂഹമാദ്ധ്യമങ്ങൾ വഴി ഏജന്റിന് വിവരങ്ങൾ നൽകിയിരുന്നതെന്നും പോലീസ് പറഞ്ഞു. ഡൽഹിയിലെ സേനാഭവനിൽ ക്ലാസ്സ് – 4 ജീവനക്കാരാനാണ് മീണ.

പശ്ചിമ ബംഗാളിലെ ഇന്ത്യൻ ആർമിയുടെ ഉദ്യോഗസ്ഥയെന്ന വ്യാജന പാക് ഏജന്റ് മീണയെ സമീപിക്കുകയായിരുന്നു. അഞ്ജലി തിവാരിയെന്ന പേരിലാണ് യുവതി മീണയെ ബന്ധപ്പെടുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ മീണയെ ചോദ്യം ചെയ്യുകയും സാങ്കേതിക തെളിവുകൾ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽഫോൺ വിദഗ്ധമായി പരിശോധിക്കുമെന്നും പോലീസ് പറഞ്ഞിട്ടുണ്ട്. ഒഫീഷ്യൽ സീക്രട്‌സ് ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് മീണയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

3 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

4 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

5 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

5 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

6 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

6 hours ago