ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് തങ്ങളോട് ആലോചിച്ചില്ല എന്നതാണ് അതൃപ്തിക്ക് കാരണം. എന്നാല്‍ അവസാന നിമിഷത്തെ തീരുമാനമാണിതെന്നും സമയപരിധി അവസാനിക്കുന്നതിന് 10 മിനിറ്റ് മുമ്പ് മാത്രമാണ് തീരുമാനമെടുത്തതെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു.
പിന്തുണ തേടി കൊടിക്കുന്നില്‍ സുരേഷ് തൃണമൂല്‍ കോണ്‍ഗ്രസിനെ ബന്ധപ്പെട്ടിരുന്നതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കുക എന്ന കാലങ്ങളായുള്ള കീഴ്വഴക്കം പാലിക്കണമെന്ന്, സമവായ ചര്‍ച്ചകള്‍ക്കെത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനോട് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്നാഥ് സിങ് ഇത് ഉറപ്പു നല്‍കാതിരുന്നതോടെയാണ് സമവായ സാധ്യത അടഞ്ഞത്.
ഇതേത്തുടര്‍ന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് 10 മിനിറ്റ് മുമ്പു മാത്രമാണ് അവസാന തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്കി വിവരം ടെലിവിഷനിലൂടെയാണ് അറിഞ്ഞതെന്നും, തൃണമൂല്‍ കോണ്‍ഗ്രസുമായി ആരും ചര്‍ച്ച ചെയ്തില്ലെന്നും മുതിര്‍ന്ന ടിഎംസി നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. കൊടിക്കുന്നിലിന്റെ സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞിരുന്നോയെന്ന് പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രയാനും തന്നോട് ചോദിച്ചതായി ബന്ദോപാധ്യായ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…