entertainment

ബാലയ്യയുടെ നായിക ആവാന്‍ തൃഷ മുന്നോട്ട് വെച്ചത് വന്‍ ഡിമാന്റുകള്‍

ഒരു ഇടവേളയ്ക്ക് ശേഷം തൃഷയെ തേടി സിനിമയില്‍ വലിയ അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. മണിരത്‌നം ഒരുക്കിയ പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയില്‍ കുന്ദവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ തൃഷയ്ക്ക് കഴിഞ്ഞു. നടിയുടെ കരിയറിലെ തന്നെ മികച്ച പ്രകടനം ആണിതെന്നാണ് നിരൂപകരും പറയുന്നത്.

തൃഷയ്ക്ക് പുറമെ ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വന്‍ താരനിര ആണ് സിനിമയില്‍ അണിനിരന്നത്. വിണ്ണൈതാണ്ടി വരുവായ, കൊടി, 96 എന്നീ സിനിമകള്‍ക്ക് ശേഷമാണ് തമിഴകത്ത് വലിയ തോതില്‍ ശ്രദ്ധ നേടിയ പൊന്നിയിന്‍ സെല്‍വനും തൃഷയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. സിനിമ ജീവിതത്തല്‍ വലിയ കുതിച്ചു ചാട്ടം തൃഷയ്ക്ക് ഈ സിനിമയിലൂടെ സംഭവിച്ചു.

ഇപ്പോഴിതാ തെലുങ്കിലെ സൂപ്പര്‍ സ്റ്റാറുകളും തൃഷയെ നായിക ആക്കാന്‍ ശ്രമിക്കുകയാണ്. നടന്‍ നന്ദമുറി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ സിനിമയായ എന്‍ബികെ 108 ലേക്ക് തൃഷയെയും നായികയായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ നായികയാവണമെങ്കില്‍ ഒരു കോടി രൂപ പ്രതിഫലം വേണമെന്ന് നടി ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബാലയ്യയുടെ അഖണ്ഡ എന്ന സിനിമ വലിയ ഹിറ്റ് ആയിരുന്നു. ഇതിന് ശേഷമാണ് പുതിയ സിനിമ വരുന്നത്. അനില്‍ രവിപുഡി ആണ് സിനിമയുടെ സംവിധായകന്‍. നായികയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

നേരത്തെ തെലുങ്കിലെ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ആയ ചിരഞ്ജീവിയുടെ സിനിമ തൃഷ വേണ്ടെന്ന് വെച്ചിരുന്നു. ആചാര്യ എന്ന സിനിമയില്‍ നിന്നാണ് നടി പിന്‍മാറിയത്. ആചാര്യ വലിയ പരാജയവും ആയി. തെലുങ്കില്‍ പഴയത് പോലെ സജീവമായി തൃഷ സിനിമകള്‍ ചെയ്യുന്നില്ല. ബാലയ്യയുടെ സിനിമയിലൂടെ നടി വീണ്ടും തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ സാധ്യതയുണ്ട്. ആന്ധ്രയിലും തെലങ്കാനയിലും വലിയ ആരാധക വൃന്ദമുള്ള നടനാണ് ബാലയ്യ എന്ന നന്ദമുറി ബാലകൃഷ്ണന്‍.

നിര്‍മാതാവും നടനുമായ ബാലയ്യ രാഷ്ട്രത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 40 വര്‍ഷത്തിലേറെ ആയി തെലുങ്ക് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടന്‍ 100 ലേറെ സിനിമകളില്‍ നായകനായെത്തി. ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും പുറത്ത് വലിയ തോതില്‍ ട്രോളുകള്‍ വാരിക്കൂട്ടുന്ന നടനും ബാലയ്യയാണ്. കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ബാലയ്യ ഇടയ്ക്കിടെ ചര്‍ച്ച ആവാറുണ്ട്. മുമ്പൊരിക്കല്‍ അങ്കിള്‍ എന്ന് വിളിച്ചതിന് നടന്‍ ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Karma News Network

Recent Posts

അയെന്താ ചേട്ടാ, ജയ് തെലങ്കാനയും ജയ് പാലസ്തീനും മാത്രേ ഉള്ളോ? ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

2 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…

9 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

30 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

40 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago