topnews

യുവതി രക്ഷപ്പെടാനായി റോഡിലേക്ക് ഓടിയത് മേല്‍വസ്ത്രം മാത്രമണിഞ്ഞ്, ഒപ്പമുണ്ടായിരുന്ന യുവതിയുടെ മകനെയും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

തിരുവനന്തപുരത്ത് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അതി ക്രൂരമായ പീഡനമാണ് യുവതിക്ക് ഏല്‍ക്കേണ്ടി വന്നത്. ഓടി രക്ഷപ്പെട്ട് റോഡില്‍ എത്തുമ്പോള്‍ അവശയായിരുന്നു യുവതി. മാത്രമല്ല മേല്‍വസ്ത്രം മാത്രമായിരുന്നു യുവതിയുടെ വേഷം. ആ സമയം അതുവഴി കാറില്‍ എത്തിയ യുവാക്കളാണ് യുവതിയെ വവീട്ടില്‍ എത്തിച്ചത്.

ഭർത്താവുമായി ഏറെ കാലമായി യുവതി അകന്നു കഴിയുകയായിരുന്നു. അടുത്ത ദിവസമായിരുന്നു പോത്തൻ കോടുള്ള വീട്ടിൽ എത്തിയത്. ബീച്ചിൽ കൊണ്ടുപോകാമെന്നു പറഞ്ഞ് വ്യാഴാഴ്ച 4 മണിയോടെ ഭർത്താവ് ഇവരെയും 2 മക്കളെയും സ്കൂട്ടറിൽ കയറ്റി പുതുക്കുറിച്ചിയിലെത്തി. അവിടെ നിന്നു കൂട്ടുകാരനായ രാജന്റെ വീട്ടിലേക്കു പോയി. കൂട്ടുകാരുമൊത്തു മദ്യപിച്ചു. യുവതിയെയും നിർബന്ധിച്ചു കുടിപ്പിച്ചു.അൽപം കഴിഞ്ഞ് 2 വയസ്സുള്ള മകനെയും കൂട്ടി ഭർത്താവ് പുറത്തേക്കിറങ്ങി. ഈ സമയം മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കളിലൊരാൾ അവളെ കടന്നുപിടിച്ചു. ഭര്‍ത്താവ് യുവതിയെ സുഹൃത്തുക്കളുടെ കൂടെ നിര്‍ത്തിയ ശേഷം രണ്ട് വയസ്സുള്ള കുട്ടിയുമായി പുറത്തേക്ക് പോവുകയായിരുന്നു. ഈ സമയം മദ്യ ലഹരിയില്‍ ആയിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ യുവതിയെ കടന്ന് പിടിച്ചു. ഈ സമയം രാജന്റെ ഭാര്യ യുവതിയോട് ഓടി രക്ഷപ്പെടാന്‍ പറഞ്ഞു.

മൂത്ത മകനുമായി പുറത്തിറങ്ങിയ യുവതിയെ ഭര്‍ത്താവിന്റെ അരികിലെത്തിക്കാമെന്ന് പറഞ്ഞ് പ്രതികള്‍ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി. യുവതിയെ ഇവര്‍ ഒഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും അവിടെ ഒഴിഞ്ഞുകിടന്ന ഔട്ട് ഹൗസില്‍ വെച്ച് ബലമായി മദ്യം കുടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതുകണ്ട് ഭയന്ന് നിലവിളിച്ച കുട്ടിയെ സുഹൃത്തുക്കളില്‍ ഒരാള്‍ മര്‍ദ്ദിക്കുകയും ചെയ്തു.

ഇതിനിടെ യുവതി ബോധം കെട്ട് വീണപ്പോള്‍ സംഘം സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ബോധം തിരികെ കിട്ടിയപ്പോള്‍ കുട്ടിയെയും കൂട്ടി ഓടി യുവതി റോഡിലെത്തി. മേല്‍വസ്ത്രം മാത്രമായിരുന്നു യുവതി ആ സമയം ധരിച്ചിരുന്നത്. ഈ സമയം ആ വഴിക്ക് കാറില്‍ എത്തിയ യുവാക്കള്‍ യുവതിയെയും മകനെയും കുടുംബവീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഏഴ് പ്രതികളാണ് സംഭവത്തിലുള്ളത്. 30കാരനായ യുവതിയുടെ ഭര്‍ത്താവ്, ഇയാളുടെ സുഹൃത്തുക്കളായ മന്‍സൂര്‍(30), രാജന്‍ (65), അക്ബര്‍ ഷാ(25), മനോജ് (24), അര്‍ഷാദ്(26), നൗഫല്‍(26) എന്നിവരാണ് ഈ പ്രതികള്‍.

അതേമയം അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിനിടെ ഒപ്പമുണ്ടായിരുന്ന കുട്ടിക്കും ക്രൂരമര്‍ദ്ദനമേറ്റു. നാല് വയസ്സുകാരനായ കുട്ടിയെ സംഘം അതിക്രൂരമായിട്ടാണ് മര്‍ദ്ദിച്ചത്. നാല് വയസ്സുകാരന്‍ മകന്റെ മുന്നില്‍ വെച്ചാണ് പ്രതികള്‍ യുവതിയെ മാനഭംഗപ്പെടുത്തിയത്. ഇത് കണ്ട് കരഞ്ഞ കുട്ടിയെ കേസിലെ പ്രധാന പ്രതിയായ മന്‍സൂര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടിയുടെ കയ്യിലും മുഖത്തും അടിച്ചു. ബോധം പോയി കിടന്ന അമ്മയുടെ അരികില്‍ കരയാന്‍ പോലും ആകാതെയാണ് പ്രതികളുടെ മര്‍ദ്ദനമേറ്റ് കുട്ടി കഴിഞ്ഞത്. യുവതിക്ക് ബോധം തിരികെ വന്ന ശേഷമാണ് കുട്ടിയുമായി റോഡിലേക്ക് ഓടി സഹായം തേടിയത്.

Karma News Network

Recent Posts

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

8 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

22 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

38 mins ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

39 mins ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

1 hour ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

2 hours ago