national

വിവാഹ പാർട്ടി സഞ്ചരിച്ച വാഹനം പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം, കുഞ്ഞുങ്ങളുൾപ്പടെ അഞ്ചുപേർ മരിച്ചു

ഭോപ്പാൽ : വിവാഹത്തിൽ പങ്കെടുക്കാൻ പോയ സംഘം സഞ്ചരിച്ച ട്രക്ക് പുഴയിലേയ്ക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. മദ്ധ്യപ്രദേശിലെ ദാതിയ ജില്ലയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മരിച്ചവരിൽ കുഞ്ഞുങ്ങളുമുണ്ട്. 65 വയസുള്ള സ്ത്രീയും 18 വയസുള്ള യുവാവും രണ്ടും മൂന്നും വയസുള്ള മൂന്ന് കുട്ടികളുമാണ് മരണപ്പെട്ടത്.

രാത്രി ഏറെ വൈകിയാണ് ട്രക്ക് ബുഹാറ ഗ്രാമത്തിൽ എത്തിയത്. വാഹനത്തിന്റെ ചക്രം തെന്നി നദിയിലേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. 24പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന നിരവധി കുട്ടികളെ കാണാതായതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗ്വാളിയോറിലെ ബിൽഹേതി ഗ്രാമത്തിലുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്.

അതേസമയം വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു കന്നട നടൻ സൂരജ് കുമാര്‍ എന്ന ധ്രുവന്റെ വലതുകാല്‍ മുറിച്ചുമാറ്റി. കഴിഞ്ഞ ശനിയാഴ്‍ച മൈസൂരു-ഊട്ടി റോഡിലായിരുന്നു അപകടം. ഊട്ടിയിൽനിന്ന് ബൈക്കിൽ മടങ്ങവെ ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ടിപ്പറിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ ടയറിനടിയില്‍ കാല്‍ കുടുങ്ങുകയും ചതയുകയും ചെയ്‍തിരുന്നു.

നായകനായ ആദ്യ ചിത്രം ‘രഥം’ റിലീസിനൊരുങ്ങവെയാണ് അപകടം. മലയാളി നടി പ്രിയ വാര്യറാണ് ചിത്രത്തിലെ നായിക. ഇരുപത്തിനാലുകാരനായ സൂരജ് കുമാര്‍ കന്നട സിനിമ നിര്‍മാതാവായ എസ്.എ ശ്രീനിവാസന്റെ മകനാണ്.

 

Karma News Network

Recent Posts

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

12 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

37 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

52 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago