karmaexclusive

ദര്‍ശനം നടത്തിയേ മടങ്ങൂ, സംരക്ഷണം നല്‍കാന്‍ കഴിയില്ലെങ്കില്‍ പോലീസ് എഴുതി നല്‍കണം; തൃപ്തി ദേശായി

കൊച്ചി: ഇത്തവണ ശബരിമല ദര്‍ശനം നടത്തിയേ മടങ്ങുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ദര്‍ശനത്തിനായി എത്തുന്ന തങ്ങള്‍ക്ക് പോലീസ് കൃത്യമായ സംരക്ഷണം നല്‍കണമെന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടു.

ഇനി അഥവാ പോലീസിന് സംരക്ഷണം നല്‍കാന്‍ കഴിയില്ലെങ്കില്‍ അത് എഴുതി നല്‍കണമെന്നും തൃപ്തി ദേശായി വ്യക്തമാക്കി. സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ എന്നിവര്‍ക്ക് താന്‍ കത്ത് അയച്ചിരുന്നെന്നും തൃപ്തി ദേശായി പറഞ്ഞു.

അതേസമയം ബിന്ദു അമ്മിണിയുടെ നേരെ മുളകുപൊടിയെറിഞ്ഞ സംഭവത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്യുമെന്നും തൃപ്തി ദേശായി പറഞ്ഞു. കാറില്‍ നിന്നു ഫയല്‍ എടുക്കാന്‍ കമ്മിഷണര്‍ ഓഫീസില്‍ നിന്നു പുറത്തിറങ്ങിയതായിരുന്നു ബിന്ദു. നടന്നുവരുന്നതിനിടെ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥാണ് ബിന്ദുവിന് നേരെ മുളക് സ്പ്രേ അടിച്ചത്. തുടര്‍ന്ന് ബിന്ദു അമ്മിണിയെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ശ്രീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.നിലവില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലാണ് തൃപ്തി ദേശായിയും സംഘവും ഉള്ളത്.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തിയത്. നാലംഗ സംഘത്തിനൊപ്പമാണ് തൃപ്തി ദേശായി നെടുമ്ബാശ്ശേരിയില്‍ എത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് തൃപ്തിക്ക് ഒപ്പമുള്ളവര്‍.

അതേസമയം ഇവര്‍ ആലുവ കമ്മിഷണര്‍ ഓഫീസില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയാണ്. ശബരിമലയിലേക്ക് പുറപ്പെടാനുള്ള സംരക്ഷണം നല്‍കണമെന്നതാണ് തൃപ്തിയുടേയും സംഘത്തിന്‍റേയും ആവശ്യം. തൃപ്തി കമ്മിഷണര്‍ ഓഫീസില്‍ ഉണ്ടെന്ന് പ്രദേശത്ത വന്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. നാമജപവുമായാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്.

കമ്മിഷണര്‍ ഓഫിസില്‍ നിന്നും നാമജപ പ്രതിഷേധക്കാരെ നീക്കാനാനായി പോലീസ് ശ്രമം നടത്തി വരികയാണ്. എന്നാല്‍ ത‍ൃപ്തിയും സംഘവും ശബരിമലയിലേക്ക് തന്നെ പോകുമെന്ന നിലപാടിലാണ്. നവംബര്‍ 20 ന് ശേഷം ശബരിമല സന്ദര്‍ശിക്കാന്‍ താന്‍ എത്തുമെന്ന് നേരത്തെ തൃപ്തി ദേശായി പ്രഖ്യാപനം നടത്തിയിരുന്നു.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാല്‍ ശബരിമല കര്‍മ്മസമിതി അടക്കമുള്ള സംഘടനകളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോവുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതെയായിരുന്നു തൃപ്തി ദേശായി മടങ്ങിയത്.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിന്…

3 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

12 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

13 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

45 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

50 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago