national

സർക്കാരിൽ പൂർണ വിശ്വാസമുണ്ടായിരുന്നു, പുറംലോകം കാണുമെന്ന ആത്മവിശ്വാസം രക്ഷാപ്രവർത്തകർ പകർന്നു, സിൽക്യാര അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ

ഉത്തരകാശി: സർക്കാർ ഞങ്ങളെ പുറത്തെത്തിക്കുമെന്ന് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. അധികം വൈകാതെ തന്നെ പുറംലോകം കാണുമെന്ന ആത്മവിശ്വാസം രക്ഷാപ്രവർത്തകർ പകർന്നു തന്നു തുരങ്കത്തിനുള്ളിൽ നിന്ന് രക്ഷപ്പെടുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടായിരുന്നതായി സിൽക്യാര അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ. നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സിൽക്യാര തുരങ്കത്തിനുള്ളിൽ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷാദൗത്യത്തിലൂടെ ദൗത്യ സംഘം പുറത്തെത്തിച്ചത്.

തുടക്കത്തിലെ ഭയം പിന്നീടുണ്ടായിരുന്നില്ല. അവശിഷ്ടങ്ങൾ വീണതോടെ സമയം ചെലവഴിക്കാൻ തുരങ്കത്തിലൂടെ കറങ്ങി നടന്നു. വെള്ളവും, ഭക്ഷണവും കിട്ടിയതോടയുെ, വീട്ടുകാരോട് സംസാരിക്കാൻ കഴിഞ്ഞതോടെയും പോയ മനോവീര്യം തിരികെ കിട്ടി.സർക്കാർ ഞങ്ങളെ പുറത്തെത്തിക്കുമെന്ന് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. തൊഴിലാളികളിൽ ഒരാളായ വിശ്വജീത് കുമാർ വർമ പറഞ്ഞു.‘ഞാൻ വളരെ സന്തോഷവാനും സുരക്ഷിതനുമാണ്. കുടുങ്ങിക്കിടക്കുന്ന മറ്റെല്ലാ തൊഴിലാളികളും സുരക്ഷിതരാണ്. ഇപ്പോൾ ഞങ്ങൾ ആശുപത്രിയിലാണ്.

തുരങ്കത്തിനുള്ളിൽ 41 തൊഴിലാളികളെ രക്ഷാദൗത്യത്തിലൂടെ പുറത്തെത്തിച്ചതിന് ദൗത്യ സംഘത്തെയും ധൈര്യത്തോടെ 17 ദിവസങ്ങൾ ടണലിനുള്ളിൽ കഴിഞ്ഞ തൊഴിലാളികളെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ‘തൊഴിലാളികൾക്ക് എല്ലാവർക്കും നല്ല ആരോഗ്യം നേരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അവർ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നു എന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങൾ കാണിച്ച ക്ഷമയും ധൈര്യവും എത്ര അഭിനന്ദിച്ചാലും മതിയാകുന്നതല്ല’ എന്നായിരുന്നു പ്രധാനമന്ത്രി അഭിനന്ദിച്ചത്.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

26 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago