topnews

ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെ തുരങ്കം

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിലെ വേലിക്കു താഴെ തുരങ്കം കണ്ടെത്തി. ജമ്മു കശ്‍മീർ സാംബയിലെ അതിർത്തി മേഖലയിലാണ് തുരങ്കം കണ്ടെത്തിയത്. തുരങ്കം നുഴഞ്ഞ് കയറ്റത്തിനായി നിർമ്മിച്ചതാണ് എന്ന് സംശയിക്കുന്നതായി ബിഎസ്എഫ് ഐ ജി പ്രതികരിച്ചു. വ്യാഴാഴ്ച പട്രോളിങ്ങിനു പോയ ബി.എസ്.എഫ്. സംഘമാണ് തുരങ്കം കണ്ടെത്തിയത്. ജമ്മുവിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലെ വേലിക്ക് തൊട്ട് താഴെ അതിർത്തി സുരക്ഷാ സേന ഒരു തുരങ്കം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

തുരങ്ക മുഖം മണൽ ചാക്കുകൾ കൊണ്ട് അടച്ചിരിക്കുകയായിരുന്നു. മണൽ ചാക്കുകൾ പാക് നിർമിതമാണ് എന്നും ബിഎസ്എഫ് അറിയിച്ചു. തുരങ്കം കണ്ടെത്തിയതിന് പിന്നാലെ അതിർത്തി പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയതായും ബിഎസ്എഫ് ജമ്മു ഐ ജി എൻ. സ് ജംവാൾ പറഞ്ഞു.

തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കള്ളക്കടത്തിന് സഹായിക്കുന്നതിന് ഉപയോഗിച്ചേക്കാവുന്ന തുരങ്കം കണ്ടെത്തിയ പശ്ചാത്തലത്തിൽ നുഴഞ്ഞുകയറ്റത്തിന് സഹായിക്കുന്ന മാറ്റ് തുരങ്കങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ സേന ഈ പ്രദേശത്ത് തിരച്ചിൽ പ്രവർത്തനം ആരംഭിച്ചു.

ഇപ്പോൾ കണ്ടെത്തിയ ടണലിൽനിന്ന് ഏകദേശം 400 മീറ്റർ അകലെയാണ് പാകിസ്താന്റെ ബോർഡർ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. നുഴഞ്ഞുകയറ്റ വിരുദ്ധ ശ്രമങ്ങൾ ശക്തമാണെന്നും വീഴ്ചകൾ ഒന്നും ഇല്ലെന്നും ഉറപ്പുവരുത്താൻ ബി‌എസ്‌എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്താന തന്റെ അതിർത്തി കമാൻഡർമാരോട് നിർദ്ദേശിച്ചു. വ്യാഴാഴ്ച ജമ്മുവിലെ സാംബ സെക്ടറിൽ ബി‌എസ്‌എഫ് പട്രോളിംഗാണ് ഇന്ത്യൻ ഭാഗത്തെ അതിർത്തി വേലിയിൽ നിന്ന് 50 മീറ്റർ അകലെയുള്ള തുരങ്കം കണ്ടെത്തിയത്.

സേന പിന്നീട് തുരങ്കം പരിശോധിച്ചപ്പോൾ അതിന്റെ ഒരറ്റത്ത് പാക്കിസ്ഥാനി അടയാളങ്ങളുള്ള പ്ലാസ്റ്റിക് മണൽ ചാക്കുകൾ കണ്ടെത്തിയതായി അധികൃതർ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പാകിസ്താനി റേഞ്ചർമാരുടെയും മറ്റ് ഏജൻസികളുടെയും അനുമതിയും സഹായവുമില്ലാതെ ഇത്തരത്തിൽ ഒരു വലിയ തുരങ്കം നിർമിക്കാൻ സാധിക്കില്ലെന്നും ജംവാൽ കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

3 mins ago

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

49 mins ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

56 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

2 hours ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 hours ago