kerala

മമ്മുട്ടി ടർബോ പെട്ടു, ഇ.ഡി ഇറങ്ങിയപ്പോൾ കളക്ഷൻ നിലച്ചു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി) നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്‌തിരുന്നു. ഒരു മലയാള സിനിമ പത്തു ദിവസം കൊണ്ട് 100 കോടി രൂപ ഉണ്ടാക്കി എന്നൊക്കെ പറഞ്ഞാൽ അത് വിശ്വസിക്കാനാകില്ല.

കേരളത്തിലെ മൊത്തം തിയറ്ററുകളുടെ കണക്കും സിനിമ അതിൽ എത്രയെണ്ണത്തിൽ ഓടി എത്ര ദിവസം ഓടി എന്നൊക്കെയുള്ള കണക്ക് എടുത്താൽ തന്നെ കൂടിപ്പോയാൽ ഒരു 30 കോടി വരെയൊക്കെ കിട്ടിക്കാണും. അതിനും അപ്പുറം ഓവർസീസ് എന്നൊക്കെ പറഞ്ഞ് എത്തുന്ന പണത്തിന്റെ ഉറവിടം അറിയേണ്ടതുണ്ട്. പണ്ട് ഹിന്ദി സിനിമയിൽ ചൈനയിൽ കോടികൾ ഉണ്ടാക്കി എന്ന രീതിയിൽ ഒക്കെ വാർത്തകൾ ഒരുകാലത്ത് പരന്നിരുന്നു.

സമാനമായ രീതിയിലാണ് മലയാള സിനിമകൾ ഇന്ന് അന്യനാട്ടിൽ നിന്ന് കോടികൾ കൊയ്യുന്നു എന്ന വിവരങ്ങൾ പുറത്തു വരുന്നത്. എന്നാൽ ഇതിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടോ എന്ന് ED ഇപ്പോൾ പരിശോധിക്കുകയാണ്. ഈ കഥയൊക്കെ കേട്ട് ലക്ഷങ്ങൾ ഇറക്കി കോടികൾ നേടാമെന്ന് കരുതി NRIക്കാർ ചാടി വീഴുന്നതിന് മുൻപ് ഇതിനൊക്കെ പിന്നിലെ സത്യാവസ്ഥ കൂടി അറിയാൻ നോക്കണം.

ഇഡി നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്‌തുവെന്നു കേട്ടതിന് പിന്നാലെ ടർബോയുടെ കളക്ഷൻ സ്വിച്ച് ഇട്ടത് പോലെ നിന്നു. അഞ്ചു ദിവസംകൊണ്ട് 50 കൊടിയൊക്കെ കിട്ടിയെന്ന് പറഞ്ഞ് കേക്കൊക്കെ കട്ട് ചെയ്‌ത്‌ ആഘോഷിച്ചവർ ഇപ്പോപ്പോൾ പറയുന്നു 30 കൊടിയേ കിട്ടിയിട്ടുള്ളുവെന്ന്. ഒരു ചെറിയ വാർത്ത വന്നതോടെയാണ് ഇത്തരത്തിൽ കളക്ഷൻ പോലും മാറ്റിപ്പറയുന്നത് എന്നതാണ് ഓർക്കേണ്ടത്.

karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

11 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

12 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

36 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

45 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

1 hour ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

1 hour ago