ഗാസിയന്റെപ് : നാലുദിവസത്തിലേറെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവൻ മുറുകെപ്പിടിച്ച് അദ്നാന് മുഹമ്മദ് രക്ഷകരെ കാത്തുകിടന്നു. 94 മണിക്കൂറിനുശേഷം രക്ഷാപ്രവര്‍ത്തകര്‍ ജീവനോട് ആശുപത്രിയിലെത്തിച്ചു. അതിനിടെ അനുഭവിച്ചത് സമാനതകളില്ലാത്ത കഷ്ടപ്പാടുകള്‍. ദാഹം സഹിക്കവയ്യാതെ സ്വന്തം മൂത്രം കുടിച്ചെന്ന് അദ്നാന് പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെ അകലെ കാണുന്നുണ്ടായിരുന്നു.
എന്നാൽ തന്റെ ശബ്ദം ആരും കേട്ടില്ല. ക്ഷീണംകാരണം ഉറങ്ങിപ്പോകുമോ എന്ന പേടികാരണം ഓരോ 25 മിനിറ്റ് കൂടുമ്പോഴും ഫോണില്‍ അലാറം വെക്കും. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ബാറ്ററി തീര്‍ന്ന് ഫോണ്‍ നിശ്ചലമായി. കാത്തിരിപ്പിനൊടുവിൽ രക്ഷകർ അവനെ കണ്ടെത്തി. തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി.
രക്ഷാപ്രവര്‍ത്തനത്തിനിടെ എല്ലാം തകര്‍ന്നുവീഴുമെന്ന് തോന്നി. പക്ഷേ, സുരക്ഷിതനായി ആശുപത്രിയിലെത്തി. ‘രക്ഷിക്കാനെത്തിയവര്‍ക്ക് നന്ദി’-ആശുപത്രിക്കിടക്കയില്‍നിന്ന് അദ്നാന് പറഞ്ഞു. അതേസമയം തുര്‍ക്കിയിലും സിറിയയിലും കൊടുംനാശം വിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 25,000 കടന്നു. ശനിയാഴ്ച രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശീതക്കാറ്റും മഞ്ഞുവീഴ്ചയും ശക്തമായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഭൂകമ്പം, സിറിയയില്‍മാത്രം 53 ലക്ഷം ആളുകളെ ഭവനരഹിതരാക്കിയെന്ന് യു.എന്‍. റിപ്പോര്‍ട്ടുചെയ്തു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…