topnews

സംപതി ഉമാപ്രസാദ് തലസ്ഥാനത്ത് എത്തിയത് നിധിയൊളിപ്പിച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കഥകളിൽ ആകൃഷ്ടനായി

തിരുവനന്തപുരം : സംപതി ഉമാപ്രസാദ് ഹൈദരാബാദില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയത് ലോകത്തിലെ ഏറ്റവും വലിയ നിധിയൊളിപ്പിച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കഥകളിൽ ആകൃഷ്ടനായി. ക്ഷേത്രം കാണാനെത്തി ഇവിടെ താമസിച്ച് നഗരം കണ്ട് മോഷണവും നടത്തി തിരികെപ്പോയ സംപതിയെ രണ്ടാം വരവില്‍ വിമാനത്താവളത്തില്‍ വച്ചാണ് പോലീസ് വലയിലാക്കി.

തെലങ്കാന സ്വദേശിയായ സംപതി ചെറുപ്പത്തിലേ മോഷണം ശീലമാക്കി.പോലീസ് സ്റ്റേഷനും ജയിൽവാസവും എല്ലാം ശീലമായി. കേസുകള്‍ കൂടിയതോടെ വിദ്യാര്‍ഥിയായ സംപതിയുടെ സംരക്ഷണം പ്രദേശത്തെ പോലീസ് ഓഫീസര്‍ ഏറ്റെടുത്തു. സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുകയും സൈന്യത്തില്‍ ചേരാനുള്ള പരിശീലനത്തിന് അയയ്ക്കുകയും ചെയ്തു. ഇതെല്ലം വെറുതെയായി.

സംപതിക്ക് എവറസ്റ്റ് കീഴടക്കണമെന്നതായിരുന്നു ജീവിതലക്ഷ്യം. ഇതിനുള്ള പണം കണ്ടെത്തുന്നതിനായി മോഷണം തുടങ്ങി. തെലങ്കാനയിലെ പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടില്‍ നിന്ന് ഒരു കിലോ സ്വര്‍ണമാണ് ജനുവരിയില്‍ മോഷ്ടിച്ചത്. ഈ കേസിൽ ജയിൽവാസം അനുഭവിച്ച ശേഷം പുറത്തിറങ്ങിയ സംപതി നേരെ തിരിച്ചത് കേരളത്തിലേക്കായിരുന്നു. മോഷണം നടത്തേണ്ട വീടുകള്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് നോക്കിവച്ചു.

പലദിവസങ്ങളിലായി ആദ്യം വാഴപ്പള്ളി ജങ്ഷനിലെ രത്‌നമ്മയുടെയും പിന്നീട് മണക്കാട് സ്‌കൂളിനടുത്തെ നജാബിന്റെയും അവസാനം പേട്ട മൂലവിളാകം ലെയ്നിലെ മോഹനന്റെയും വീടുകളില്‍ മോഷണം നടത്തി. കുറച്ച് സ്വര്‍ണം എടുത്തശേഷം ബാക്കി കവറിലാക്കി ചാക്ക മേല്‍പ്പാലത്തിന്റെ ഒരു തൂണിനടിയിലെ കരിങ്കല്‍ കഷണങ്ങള്‍ക്കിടയിലാണ് സൂക്ഷിച്ചത്. ജൂലായ് ഒന്നിന് തിരിച്ച് ഹൈദരാബാദിലേക്ക് വിമാനം കയറി.

മോഷണത്തിനായി ഒരു മാസത്തോളമാണ് സംപതി തിരുവനന്തപുരത്ത് താമസിച്ചത്. മോഷണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. അതുകൊണ്ടുതന്നെ എന്നാണ് മോഷണം നടന്നതെന്ന് തിരിച്ചറിയാനാകാത്തതും വെല്ലുവിളിയായി. സിസിടിവിയുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

38 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

39 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

53 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

56 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

2 hours ago