topnews

ഇരട്ടസഹോദരിമാർ ഒരാളെ വിവാഹം ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായി

മഹാരാഷ്ട്രയിൽ എൻജിനീയർമാരായ ഇരട്ട സഹോദരിമാർ ഒരുയുവാവിനെ വിവാഹം ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായി. മഹാരാഷ്ട്ര സോലാപുർ സ്വദേശിയായ അതുൽ ഉത്തം അവ്താഡെ എന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് മുംബൈയിൽ ഐടി എൻജിനീയർമാരായ ഇരട്ട സഹോദരിമാർ വിവാഹം ചെയ്തത്.

മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മൽഷിറാസ് താലൂക്കിലെ അക്ലൂജിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ബന്ധുക്കളടക്കം നിരവധിപേർ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. വലിയ ആഘോഷത്തോടെയാണ് വിവാഹച്ചടങ്ങുകൾ. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇരട്ട സഹോദരിമാരായ റിങ്കിയും പിങ്കിയും മുംബൈയിൽ ഐടി എഞ്ചിനീയർമാരാണ്. ഇരുവർക്കും ചെറുപ്പം മുതലേ അതുലിനെ അറിയാം. ഒപ്പം കളിച്ച് വളർന്നവരാണ് മൂവരും. അതിൽ ട്രാവൽസ് മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇരുവർക്കും അതുലിനോട് പ്രണയമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടികളുടെ അച്ഛൻ മരണപ്പെട്ടത്. അതോടൊപ്പം ഇവരുടെ അമ്മക്ക് അസുഖം ബാധിക്കുകയും ചെയ്തു.

വീട്ടിലെ പ്രതിസന്ധി ഘട്ടത്തിലെല്ലാം സഹായത്തിന് അതുൽ ഒപ്പമുണ്ടായിരുന്നു. അതുലിന്റെ കാറിലായിരുന്നു അച്ഛനേയും അമ്മയെയുമൊക്കെ ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്ര. യാത്രയിൽ മൂവരും നന്നായി അടുത്തു. രണ്ടുപേർക്കും അതുലിനെ പിരിയാൻ വയ്യ എന്ന അവസ്ഥയുമായി. വിവാഹക്കാര്യം ഇരുവരും വീട്ടിൽ അറിയിച്ചു. ഒരാളുടെ വിവാഹത്തിന് അനുവാദം നൽകാമെന്നാണ് ആദ്യം വീട്ടുകാർ പറഞ്ഞത്. എന്നാൽ ഇരുവരും സമ്മതിച്ചില്ല. തുടർന്ന് ഇരട്ടകൾ അതുലിനെ ഒരുമിച്ച് വിവാഹം ചെയ്യാമെന്ന ധാരണയിലെത്തി.

ഐഡന്റിക്കൽ ഇരട്ടകളാണ് റിങ്കിയും പിങ്കിയും. കണ്ടാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടും. ഇരുവരും പഠിച്ചതും വളർന്നതും ജോലി ചെയ്യുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. അതുകൊണ്ടു തന്നെ ഒരാളെ വിവാഹം ചെയ്താൽ പിരിയേണ്ടി വരില്ലെന്നതും ഈ തീരുമാനത്തിന് കാരണമായി. എന്നാൽ, ഇവരുടെ വിവാഹം നിയമപരമാണോ എന്ന ചോദ്യമുയർന്നിട്ടുണ്ട്.

രാജ്യത്ത് ബഹുഭാര്യത്വം നിരോധിച്ചതാണ്. അതുകൊണ്ടു തന്നെ സഹോദരിമാരെ ഒരാൾ വിവാഹം ചെയ്തതിൽ നിയമപ്രശ്നമുണ്ടെന്ന് സോഷ്യൽമീഡിയിയൽ നിരവധിപേർ അഭിപ്രായപ്പെടുന്നുണ്ട്. ഇവരുടെ വിവാഹം പൊലീസ് സ്റ്റേഷനിലുമെത്തി. മാലേവാഡിയിൽ നിന്നുള്ള രാഹുൽ ഫൂലെ എന്നയാൾ വിവാഹത്തിനെതിരെ പരാതി നൽകി. ഐപിസി 494-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

Karma News Network

Recent Posts

ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്നു, ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ്…

19 mins ago

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മൽ എടുത്ത ശേഷം ഉപേക്ഷിച്ചു, സംഭവം കാസർകോട്

കാഞ്ഞങ്ങാട് : കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ…

21 mins ago

വല്ല കാര്യോമുണ്ടായിരുന്നോ? തിരുവനന്തപുരം കളക്ടർക്ക് കുഴിനഖമാണെന്ന് ലോകം മുഴുവനുള്ള മലയാളികൾ അറിഞ്ഞു- അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സക്ക് വിളിച്ചുവരുത്തി കുഴിനഖ ചികിത്സ ചെയ്ത സഭവം…

60 mins ago

മരുമകളെ മകൻ അടിച്ചു, മുൻപ് നിശ്ചയിച്ച രണ്ട് വിവാഹവും മുടങ്ങിയിരുന്നു : രാഹുലിന്റെ അമ്മ

കോഴിക്കോട് : പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ഭാര്യയെ രാഹുൽ മർദിച്ചിരുന്നതായി അമ്മ ഉഷ. സ്ത്രീധനമല്ല, ഫോണിൽ വന്ന മേസേജാണ് വഴക്കിന്…

1 hour ago

രാത്രിയിൽ ലഹരിസംഘത്തിന്റെ ഗുണ്ടായിസം, പാസ്റ്ററെ വെട്ടി, സ്ത്രീയെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…

2 hours ago

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

2 hours ago