kerala

രണ്ടരവയസുകാരിയെ അമ്മയുടെ മടിയിൽ നിന്ന് ചവിട്ടി തെറിപ്പിച്ചു, കുട്ടി ചുമരിലിടിച്ച് വീണു, ശബ്‌ദരേഖ പുറത്ത്

മലപ്പുറം : രണ്ടരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ ക്രൂരത വെളിവാക്കുന്ന ശബ്‌ദരേഖ പുറത്ത്. പ്രതിയായ മുഹമ്മദ് ഫായിസിന്റെ സഹോദരീ ഭർത്താവ് അൻസാർ അയൽവാസിയോട് സംസാരിക്കുന്ന ശബ്‌ദരേഖയാണ് പുറത്തു വന്നത്. കുട്ടി അമ്മയുടെ മടിയിൽ ഇരിക്കുമ്പോഴാണ് ഫായിസ് തൊഴിച്ചത്.

ഒരൊറ്റ ചവിട്ടായിരുന്നെന്നും തടയാൻ ശ്രമിച്ചപ്പോൾ ഫായിസ് ഭീഷണിപ്പെടുത്തിയതായും അൻസാർ ഫോൺ സംഭാഷണത്തിൽ പറയുന്നു. ചവിട്ടേറ്റ കുഞ്ഞ് തെറിച്ചുപോയി ചുമരിൽ ഇടിച്ച് വീണു. സംഭവത്തിൽ പൊലീസിന് മൊഴി നൽകാൻ പറഞ്ഞിട്ടുണ്ടെന്നും അതിനായി പോകുകയാണെന്നുമാണ് സംഭാഷണത്തിൽ പറയുന്നത്.

കൊലപാതകത്തിൽ ഫായിസിന്റെ ഉമ്മയ്‌ക്കും സഹോദരിക്കും പങ്കുണ്ടെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു. കുട്ടിക്ക് ആഹാരം വാങ്ങിനൽകാൻ പോലും ഫായിസിന് എതിർപ്പുണ്ടായിരുന്നതായും ഇതും ഇയാൾ തടയാൻ ശ്രമിച്ചിരുന്നതായുമാണ് അൻസാർ അറിയിച്ചത്.

karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, ഏജൻസികൾ നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

2 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

18 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

27 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

28 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

60 mins ago