കണ്ണൂര്‍: പയ്യാമ്പലത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ചെയ്ത് കൊടുത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 48കാരനായ പ്രശാന്ത് കുമാര്‍ ഇയാളുടെ സഹായിയായ ബംഗാള്‍ സ്വദേശി ദേവനാഥ് ബോസ് എന്ന 29കാരനുമാണ് പോലീസ് പിടിയിലായത്. പ്രദേശത്തെ ലവ്ഷോര്‍ എന്ന വീട് വാടകയ്ക്ക് എടുത്ത ശേഷമാണ് ഇവര്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കി കൊടുത്തത്. ഈ വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്.
എട്ട് മുറികള്‍ ഉള്ള വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ അഞ്ച് മുറികളിലും പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. ഇവര്‍ എല്ലാവരും പ്രായപൂര്‍ത്തിയായവര്‍ ആയിരുന്നു. മാത്രമല്ല പരസ്പര സമ്മതപ്രകാരമാണ് തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഇവിടെ എത്തിയതെന്നും ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ ഇവരെ വിട്ടയച്ചു.
സംഭവത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനികളും വിവാഹ നിശ്ചയം കഴിഞ്ഞ യുവതികളും. ഇവിടെ നിന്നും കണ്ടെത്തിയ യുവതികളില്‍ ഒരാള്‍ക്ക് 18 വയസ് പൂര്‍ത്തിയായിട്ടേയുള്ളൂ. തളിപ്പറമ്പ് സ്വദേശിനിയായ യുവതിയോടൊപ്പം പിടിയിലായത് കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ കണ്ടക്ടറാണ്. പിടിയിലായ 18കാരിയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. അഞ്ചാം തവണയാണ് ഈ യുവതി പയ്യാമ്പലത്തെ ലവ് ഷോറെന്ന വാടകവീട്ടിലെത്തുന്നത്. പിടിയിലായ അഞ്ചുപേരില്‍ ഒരു യുവാവിന്റെ വിവാഹവും അടുത്തമാസം തീരുമാനിച്ചതാണ്.
പാനൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ്, മയ്യില്‍ എന്നിവിടങ്ങളിലുള്ളവരായിരുന്നു ഇവിടെയുണ്ടായിരുന്നത്. എല്ലാവരും 20-നും 30-നും ഇടയിലുള്ളവരാണ്. ഇതില്‍ മൂന്ന് പെണ്‍കുട്ടികള്‍ കോളേജില്‍ പഠിക്കുന്നവരാണ്. ഒരു സ്ത്രീ ഫിസിയോ തെറാപിസ്റ്റായിരുന്നു. ഒരു മുറിക്ക് 3,500 രൂപയായിരുന്നു ഈടാക്കിയിരുന്നത്. പ്രതികളില്‍ നിന്ന് പണം കണ്ടെടുത്തു. ബെംഗളൂരുവില്‍ മകളോടൊപ്പം താമസിക്കുന്ന ഒരു വയോധികയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. ഒരു മാസം മുമ്പ് പ്രശാന്ത്കുമാര്‍ ഇത് വാടകയ്ക്കെടുക്കുകയായിരുന്നു.
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…