kerala

സോഷ്യല്‍ മീഡിയ വീണ്ടും ചതിക്കുഴിയായി, പെണ്‍കുട്ടിയെ ജീവിതം വാഗ്ദാനം നല്‍കി ദുരുപയോഗം ചെയ്തു, പ്രതികള്‍ കുടുങ്ങിയതിങ്ങനെ

കോഴിക്കോട്: സ്ത്രീകള്‍ക്ക് എതിരെയുള്ള പല അതിക്രമങ്ങളും നടക്കുന്നത് ഒരു നിത്യ സംഭവം ആയിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളാണ് പെണ്‍കുട്ടികള്‍ക്ക് വലിയ ചതിക്കുഴികള്‍ ആകുന്നത്. പല കഴുകന്മാരും ഇത്തരത്തില്‍ തക്കം പാര്‍ത്ത് ഇരിക്കുകയാണ്. ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഉണ്ടായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് യുവാക്കളെ കഴിഞ്ഞ ദിവസം കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യമായ ആസൂത്രണം വഴിയാണ് ഇവര്‍ പെണ്‍കുട്ടിയെ കുരുക്കിയത്. പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്നും ഇവര്‍ പണവും സ്വര്‍ണവും തട്ടുകയും ചെയ്തു. പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്ത് വരുന്നത്. കസബ പോലീസ് സ്റ്റേഷനില്‍ കിട്ടിയ പരാതിയിലാണ് ഒറ്റപ്പാലം സ്വദേശികളായ ഷറഫലിയും സുഹൃത്ത് രാഗേഷും പിടിയിലായത്.

കോഴിക്കോടുള്ള പ്രമുഖ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ഓണ്‍ലൈന്‍ പഠനത്തിനായി അമ്മയുടെ മൊബൈല്‍ ഫോണ്‍ കയ്യില്‍ കിട്ടിയതോടെ കൗതുകത്തിന് വേണ്ടിയാണ് സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ചത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തുടങ്ങി. ഇതിന് പിന്നാലെ പലരും റിക്വസ്റ്റ് അയ്ചു. ഷറഫലിയും റിക്വസ്റ്റ് അയച്ചു. ഇരുവരും ചാറ്റിലൂടെ അടുക്കുകയും ചെയ്തു. ഷറഫലി ഒരുമിച്ചുള്ള ജീവിതവും വാഗ്ദാനം ചെയ്തു. ഇതോടെ ഇയാളുടെ ചൂണ്ടയില്‍ പെണ്‍കുട്ടി കുരുങ്ങി. പിന്നീട് മെസേജ് അയപ്പ് ഫോണ്‍ കോളിലേക്ക് മാറി. പിന്നീട് അത് കൂടിക്കാഴ്ചയായി. രണ്ട് വട്ടം ഷറഫലിയും സുഹൃത്ത് രാഗേഷും കോഴിക്കോട് എത്തി രണ്ട് വട്ടം പെണ്‍കുട്ടിയെ കണ്ടു.

കൂട്ടുകാരിയെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി എറണാകുളത്തേക്കും പെരിന്തല്‍മണ്ണയിലേക്കുമായി. പെണ്‍കുട്ടിയുമായി പലപ്രാവശ്യം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഒടുവില്‍ പെണ്‍കുട്ടിയില്‍# നിന്നും സ്വര്‍ണവും പണവും ഷറഫലി ആവശ്യപ്പെട്ട് തുടങ്ങി. ഇതോടെ അമ്മ അറിയാതെ പണവും തന്റെ കൈവശമുണ്ടായിരുന്ന നാലര പവന്‍ സ്വര്‍ണവും പെണ്‍കുട്ടി പ്രതികള്‍ക്ക് നല്‍കി. പണവും സ്വര്‍ണവും നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റവും ഒറ്റയ്ക്ക് ഇരിക്കലും ആത്മഹത്യ പ്രവണതയുമുള്‍പ്പെടെ പെണ്‍കുട്ടികള്‍ ശ്രദ്ധിച്ചതോടെ വീട്ടുകാര്‍ കാര്യം തിരക്കി. പെണ്‍കുട്ടി ദുരനുഭവം പറഞ്ഞതോടെ വീട്ടുകാര്‍ ഞെട്ടിത്തരിച്ചു. ഇതിന് പിന്നാലെ ഷറഫലിയോട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാര്യം തിരക്കി. എന്നാല്‍ ഭീഷണിയാണ് ഉണ്ടായത്. പരാതി നല്‍കിയാല്‍ പ്രയാസപ്പെടേണ്ടി വരും എന്നായിരുന്നു ഭീഷണി. ശല്യം സഹിക്കാതെ വന്നതോടെ കസബ പൊലീസില്‍ പരാതി നല്‍കി. എസ്‌ഐയും സംഘവും പട്ടാമ്പിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

42 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago