kerala

ഓട്ടോക്കൂലി സംബന്ധിച്ച തർക്കം; പാറശാലയിൽ ഓട്ടോ തല്ലി തകർത്തു

തിരുവനന്തപുരം പാറശാലയിൽ ഗുണ്ടാ ആക്രമണം. ഓട്ടോക്കൂലി സംബന്ധിച്ച തർക്കത്തിൽ ഒരു സംഘം ഓട്ടോ തല്ലിത്തക്കർത്തു. കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോയാണ് തല്ലിത്തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ രണ്ട് പേർ പിടിയിലായി. കൊറ്റാമം സ്വദേശി അജയൻ , മനു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സന്തോഷ് എന്ന വ്യക്തിയുടെ ഓട്ടോയാണ് തല്ലി തകർത്തത്. കൊറ്റാമം സ്വദേശികളായ അജയ്, മനു എന്നിവർ സന്തോഷിന്റെ ഓട്ടോയിൽ അൽപ ദൂരം സഞ്ചരിച്ചിരുന്നു. തുടർന്ന് സന്തോഷം 30 രൂപ ആവശ്യപ്പെട്ടു. എന്നാൽ ഈ കൂലി അധികമാണെന്ന് പറഞ്ഞാണ് തർക്കമുണ്ടായത്. തുടർന്ന് മറ്റൊരു സംഘം ആളുകളുമായി എത്തി അജയും മനുവും ഓട്ടോ അടിച്ച് തകർക്കുകയായിരുന്നു.

സംഭവം കണ്ടവർ പാറശാല പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി അജയിയേയും മനുവിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Karma News Network

Recent Posts

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

4 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

4 hours ago

ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ചു, കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…

4 hours ago

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

5 hours ago

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

6 hours ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

7 hours ago