crime

സ്കൂട്ടർ യാത്രികയെ തള്ളിവീഴ്ത്തി ഏഴുപവന്റെ മാല കവർന്നു, രണ്ടം​ഗസംഘത്തിന്റെ ആക്രമണത്തിൽ യുവതിയ്ക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മണ്ണഞ്ചേരി റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ ഏഴുപവന്റെ താലിമാലയാണ് മോഷ്ടാക്കൽ കവർന്നത്.

ഞായറാഴ്ച വൈകീട്ട് ആറരയോടെ ദേശീയപാതയിൽ കലവൂർ ബർണാഡ് ജങ്ഷനു കിഴക്ക് ആനകുത്തിപ്പാലത്തിനു സമീപമായിരുന്നു സംഭവം. വളവനാട്ടു താമസിക്കുന്ന സഹോദരി പ്രവീണയെ സന്ദർശിച്ചശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു പ്രസീത. ആനകുത്തിപ്പാലം കടന്നു തെക്കോട്ടുവരുന്ന സമയത്ത് പിന്നിൽനിന്നു ബൈക്കിലെത്തിയ രണ്ടം​ഗ സംഘം സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയെ പിന്തുടർന്ന് തള്ളിവീഴ്ത്തിയ ശേഷം സ്വർണമാല കവരുകയായിരുന്നു. ആക്രമണത്തിനിടെ സ്കൂട്ടറിന്റെ നിയന്ത്രണംതെറ്റി താഴെവീണ പ്രസീതയുടെ വാരിയെല്ലുകളും കൈയും പല്ലും ഒടിഞ്ഞു.

ബൈക്കിന്റെ പിന്നിലിരുന്നയാളാണ് മാല പറിച്ചെടുത്തത്. തുടർന്ന് സ്കൂട്ടറിൽ ശക്തമായി തള്ളിയതോടെ പ്രസീത സ്കൂട്ടറുമായി മറിഞ്ഞുവീഴുകയായിരുന്നു. പ്രസീതയുടെ വലതുഭാഗത്തെ രണ്ടു വാരിയെല്ലുകളും വലതുകൈയും മുൻനിരയിലെ പല്ലും ഒടിഞ്ഞു. നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് പ്രസീതയെ ആശുപത്രിയിലെത്തിച്ചത്.

ബൈക്കിലെത്തിയ ഇരുവരും ഹെൽമെറ്റും മാസ്കും ധരിച്ചിരുന്നതായി പ്രസീത പറഞ്ഞു. സംഭവം നടന്നതിന് അരക്കിലോമീറ്റർ അകലെ പോലീസുണ്ടായിരുന്നെങ്കിലും ഇവർ സ്ഥലത്തെത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു.

മാല കവർന്നശേഷം സംഘം വലിയകലവൂർ ബണ്ടുറോഡു വഴി ദേശീയപാതയിൽ കയറി രക്ഷപ്പെടുകയായിരുന്നെന്ന് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു വ്യക്തമായി.

Karma News Network

Recent Posts

ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

ഇരിട്ടി പൂവംപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസത്തെ…

10 mins ago

ലോകം കീഴടക്കിയ കപ്പ് മോദിയെ ഏല്പ്പിച്ച് ടീം ഇന്ത്യ, പ്രാതൽ കഴിഞ്ഞ് കളിച്ച് ചിരിച്ച് മോദിക്കൊപ്പം

ലോകം കീഴടക്കി വന്ന യുദ്ധ വീരന്മാരും പോരാളികളും ഇന്ത്യയിൽ വിമാനം ഇറങ്ങി നേരേ പോയത് നരേന്ദ്ര മോദിയുടെ വീട്ടിലേക്ക്. വിമാനത്താവളത്തിൽ…

11 mins ago

അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം, പൊലീസുകാരന് സസ്‌പെൻഷൻ

കണ്ണൂർ: അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.…

14 mins ago

ഇറ്റലിയിൽ അവധി ആഘോഷിച്ച് എംജി ശ്രീകുമാറും ഭാര്യയും

മലയാളികൾക്ക് പ്രിയപ്പെട്ട ​ഗായകനാണ് എംജി ശ്രീകുമാർ. വേറിട്ട ശബ്ദവുമായി സം​​ഗീത ആസ്വാ​​ദകരുടെ മനസ്സിൽ ഇടം നേടിയ എംജി ശ്രീകുമാർ വളരെ…

33 mins ago

നാലുവയസുകാരിയുടെ ചെവിയിൽ പേന കുത്തിക്കയറി, ദാരുണ മരണം

ഖമ്മം : പേന ചെവിയിൽ കുത്തിക്കയറിയതിനെ തുടർന്ന് നാലുവയസുകാരി മരിച്ചു. തെലങ്കാന ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഭദ്രാചലത്തിലാണ് സംഭവം. ഭദ്രാചലം…

36 mins ago

എസ്എഫ്ഐയെ തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകും, പിന്തുടരുന്നത് പ്രാകൃത സംസ്കാരം, ബിനോയ് വിശ്വം

ആലപ്പുഴ: എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃത സംസ്കാരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം എന്ന വാക്കിൻ്റെ അർഥം പുതിയ…

42 mins ago