national

ബിഹാറില്‍ രണ്ട് PFI പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ആയുധ പരിശീലനം നല്‍കാന്‍ കേരളത്തില്‍നിന്ന് ആളുകള്‍

പട്‌ന: റിട്ട. പോലീസുകാരനടക്കം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരായ രണ്ടുപേര്‍ ബിഹാറില്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള ജാര്‍ഖണ്ഡിലെ റിട്ട. പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീന്‍, അത്തര്‍ പര്‍വേസ് എന്നിവരെയാണ് പട്‌നയിലെ ഫുല്‍വാരി ഷരീഫില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ത്യയിലെ ഇസ്ലാമിക ഭരണം, ഇന്ത്യ വിഷന്‍ 2047 തുടങ്ങിയ പേരുകളിലുള്ള ലഘുലേഖകളാണ് പ്രതികള്‍ പ്രചരിപ്പിച്ചിരുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ രാജ്യത്തെ പത്തുശതമാനം മുസ്ലീങ്ങള്‍ അണിനിരന്നാല്‍പോലും രാജ്യത്തെ ഭൂരിപക്ഷ സമുദായത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് കീഴടക്കാന്‍ കഴിയുമെന്നും തങ്ങളുടെ യശസ്സ് തിരികെ കൊണ്ടുവരാനാകുമെന്നുമാണ് ഈ ലഘുലേഖകളില്‍ പറയുന്നത്. യു.എ.പി.എ. നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പ്രതികളില്‍നിന്ന് ചില പോസ്റ്ററുകളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ പര്‍വേസ് നിരോധിത സംഘടനയായ സിമിയുടെ മുന്‍പ്രവര്‍ത്തകനാണെന്നും നിലവില്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു.

ഇതിനുപുറമേ, ആയോധനകലയെന്ന പേരില്‍ പ്രദേശത്തെ നിരവധിപേര്‍ക്ക് പ്രതികള്‍ ആയുധപരിശീലനം നല്‍കിയിരുന്നു. കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് ആളുകളെത്തിയാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. മറ്റുപേരുകളില്‍ ടിക്കറ്റെടുത്ത് യാത്രചെയ്തിരുന്ന ഇവര്‍, ഹോട്ടലുകളിലും വ്യാജ പേരുകളിലാണ് താമസിച്ചിരുന്നത്. ആയോധനകലയുടെ പേരില്‍ വാളുകളും കത്തികളും ഉപയോഗിച്ച് നടത്തിയ ഈ പരിശീലനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

3 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

4 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago