kerala

അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോട് മോശമായി പെരുമാറി, രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

യുവതിയോട് അപമര്യാദയായി പെരുമാറിയതിനാണ് പരീതിനെതിരെ നടപടിയെടുത്തത്. അതേസമയം, പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളംവച്ചതിനാണ് ബൈജുവിനെതിരെ നിയമ നടപടി സ്വീകരിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഇരുവർക്കുമെതിരെ ആലുവ റൂറൽ എസ്‌പി വിവേക് കുമാർ നടപടിയെടുത്തത്. അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പൊലീസുകാരനായ എ എസ് പരീതിനെ രാമമംഗലം പൊലീസ് ഇന്ന് അറസ്റ്റ് ചെയ്‌തിരുന്നു.

അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളിലൊരാളെ ഈ പൊലീസുകാരന്‍ കടന്നുപിടിച്ചതായാണ് പരാതി. വെള്ളത്തിലിറങ്ങിയ തങ്ങളെ സംരക്ഷിക്കാനെന്ന വ്യാജേന പൊലീസുകാരന്‍ ശരീരത്തിൽ സ്‌പർശിച്ചതായാണ് യുവതികളുടെ ആരോപണം. ആവർത്തിക്കരുതെന്ന് അറിയിച്ചെങ്കിലും ഇയാള്‍ വീണ്ടും ശരീരത്തില്‍ സ്‌പർശിച്ചതോടെയാണ് പ്രതികരിച്ചതെന്നും പരാതി നൽകിയ യുവതികൾ വ്യക്തമാക്കിയിരുന്നു.

വൈറ്റിലയിൽ നിന്നെത്തിയ സംഘത്തിൽ ഉൾപ്പെട്ട യുവതികളാണ് പരാതി നൽകിയത്. പൊലീസുക‍ാരന്‍റെ മോശം പ്രവര്‍ത്തി ശ്രദ്ധയിൽപ്പെട്ടതോടെ യുവതികളുടെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും പ്രശ്‌നത്തിൽ ഇടപെടുകയും ആരോപണ വിധേയനായ പൊലീസുകാരനുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്‌തു. നാട്ടുകാരിൽ ചിലർ ഈ പൊലീസുകാരനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടത്തി. തുടർന്ന് നാട്ടുകാർ തന്നെ, മദ്യപിച്ച പൊലീസുകാരനെയും സ്ത്രീകളോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെയും തടഞ്ഞുവച്ച് രാമമംഗലം പൊലീസിന് കൈമാറി.

അവധി ദിവസമായ ഇന്നലെ വൈകുന്നേരം അരീക്കൽ വെള്ളച്ചാട്ടം കാണാൻ സ്ത്രീകളുൾപ്പടെ നിരവധിയാളുകൾ എത്തിയിരുന്നു. ഇവിടെ മഫ്‌തിയിൽ എത്തിയതായിരുന്നു ബൈജുവും പരീതും. ഇവർക്കെതിരെയാണ് യുവതികൾ പരാതി ഉന്നയിച്ചത്. രാമമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിച്ച പൊലീസുകാരിൽ പരീതിന്‍റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്.

വൈദ്യപരിശോധനയില്‍ ഇവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിരുന്നു. അതേസമയം സംഭവം പൊലീസിൽ അറിയിച്ചെങ്കിലും ഒത്തുതീർപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ ആദ്യം ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സ്‌ത്രീകൾ പരാതിയിൽ ഉറച്ച് നിന്നതോടെയാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരായ യുവതികളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

3 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

4 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago