kerala

രഞ്ജിത്ത് വധക്കേസ്: രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്തിന്റെ കൊലപാതകക്കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അനൂപിന്റെ ബാംഗ്ലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. രഞ്ജിത്ത് കൊലപാതകക്കേസില്‍ മുഖ്യപ്രതികള്‍ കേരളം വിട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജയ് സാഖറെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് കൊലപാതക സംഘത്തിലുണ്ടായിരുന്നു അനൂപ് കസ്റ്റഡിയിലായത്.

ഇന്നലെ എസ് ഡി പി ഐ നേതാവ് കെ. എസ്. ഷാന്‍ വധക്കേസില്‍ ആര്‍എസ്‌എസ് ആലുവ പ്രചാരക് അനീഷ് അറസ്റ്റിലായിരുന്നു. ഷാനിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ ആര്‍എസ്‌എസ് നേതാക്കന്മാര്‍ക്ക് ഒളിത്താവളം ഒരുക്കിയതിനാണ് ജില്ലാ പ്രചാരകിനെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഷാന്‍ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം 15 ആയി.

ഷാനിന്റെ കൊലപാതകം ആര്‍എസ്‌എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്തതാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചേര്‍ത്തലയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഷാനിനെ വധിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Karma News Network

Recent Posts

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

7 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

25 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

29 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

56 mins ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago

കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉ​ഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…

1 hour ago