topnews

ആഴങ്ങളില്‍ മുങ്ങി താഴ്ന്ന് മൂന്ന് ജീവനുകള്‍ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് നീന്തി കയറ്റി രണ്ട് കുരുന്നുകള്‍

പാലക്കാട്: പുഴയുടെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ ആ കരുന്നുകളുടെ മനസ്സ് പകച്ചില്ല. പുഴയുടെ ആഴങ്ങളിലേക്ക് മുങ്ങി താഴുന്ന മൂന്ന് ജീവനുകള്‍ രക്ഷപ്പെടുത്തുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. നാല് വയസ്സുകാരന്‍ നാഥു, മുത്തശ്ശി രത്‌നം(54), അയല്‍വാസി ശാന്ത(60) എന്നിവരെയാണ് മരണത്തിന്റെ ആഴങ്ങളില്‍ നിന്നും രണ്ട് കുരുന്നുകളുടെ സമയോചിത ഇടപെടലില്‍ തിരികെ ലഭിച്ചത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് മലമ്പുഴ കടുക്കാംകുന്നം വാരണിപ്പുഴപ്പാലത്തിനു താഴെ തടയണയില്‍ നാഥും മുത്തശ്ശിയും അയല്‍വാസിയും കുളിക്കാനും അലക്കാനും എത്തിയത്. കുളിക്കാനായി ഇറങ്ങുന്നതിനിടെ ശാന്തമ്മയും നാഥും കാല്‍ തെന്നി ആഴത്തിലേക്ക് വീണു. ഇത് കണ്ട് രത്‌നം നിലവിളിച്ചെങ്കിലും ആരും സഹായിക്കാനുണ്ടായിരുന്നില്ല. ഒടുവില്‍ അവരെ രക്ഷിക്കാന്‍ എടുത്ത് ചാടി രത്‌നവും മുങ്ങി താഴ്ന്നു.

തടയണയ്ക്കു കുറച്ചകലെ നീന്തിക്കളിക്കുകയായിരുന്നു വാരണി അക്കരക്കാട് കണ്ണന്‍സുനിത ദമ്പതികളുടെ മകന്‍ കെ.അശ്വിനും(12), അരവിന്ദാക്ഷന്‍ശുഭ ദമ്പതികളുടെ മകന്‍ എ. എസ്. അശ്വിനും(11) സംഭവം കണ്ടു കരയ്ക്കുകയറി ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. ആദ്യം കെ. അശ്വിന്‍ കുട്ടിയെ മുങ്ങിയെടുത്തു. ഇതിനു പിന്നാലെ എ.എസ്. അശ്വിന്‍ ശാന്തമ്മയെയും രത്‌നത്തെയും കൈയില്‍ പിടിച്ച് ഏറെ പ്രയാസപ്പെട്ടു വലിച്ചു കയറ്റുകയായിരുന്നു.

ഈ സമയം പ്രദേശവാസികളും ഓടിയെത്തി. മൂവരെയുമായി ആശുപത്രിയിലേക്ക് പാഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം ഇവരെ രാത്രിയോടെ വീട്ടിലേക്ക് വിട്ടയച്ചു. കെ.അശ്വിന്‍ മലമ്പുഴ സെന്റ് ജൂഡ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയും എ.എസ്.അശ്വിന്‍ അകത്തേത്തറ എയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. വെള്ളത്തില്‍ നിന്നു വേഗത്തില്‍ പുറത്തെടുക്കാനായതും പ്രാഥമിക ചികിത്സ നല്‍കാനായതും രക്ഷയായെന്നും മൂവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Karma News Network

Recent Posts

മാന്നാറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി, കലയുടേതാണോ എന്നറിയാൻ ഫോറന്‍സിക് പരിശോധന

ആലപ്പുഴ: 15 വര്‍ഷം മുന്‍പ് മാവേലിക്കര മാന്നാറില്‍ നിന്ന് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ…

15 mins ago

ചുഴലികാറ്റിൽ കുടുങ്ങിയ ഇന്ത്യൻ ടീമിനു പ്രത്യേക വിമാനവുമായി ജെയ് ഷാ

ഇന്ത്യ ട്വിന്റി ട്വിന്റി ലോക കപ്പ് നേടിയപ്പോൾ അമിത്ഷായുടെ കുടുംബത്തിനും പ്രധാന പങ്കുണ്ട്. ബിസിസിഐ അതായത് ബോർഡ് ഓഫ് കൺട്രോൾ…

32 mins ago

ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല, പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

കോഴിക്കോട്: എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല. കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ…

59 mins ago

ശത്രുപാളയം ഭസ്മമാക്കാൻ സെബെക്സ്- 2, അതീവ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു വികസിപ്പിച്ച് ഇന്ത്യ

ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2…

2 hours ago

രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശം, ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം

അഹ്മദാബാദ്: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള…

2 hours ago

അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്‌ദമുയ‌ർത്തിയില്ല,  കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി, മാപ്പ്- ലക്ഷ്മിപ്രിയ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ.…

3 hours ago