national

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക് മുന്നില്‍ ശനിയാഴ്ച രാവിലെ 6.30-ഓടെയായിരുന്നു അപകടം. സംഭവത്തില്‍ കുടിവെള്ളവുമായി പോയ ടാങ്കര്‍ ലോറി ഓടിച്ച 15-കാരനെയും പിതാവിനെയും ലോറി ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.

അപകടത്തിൽ ഗുസ്തി പരിശീലകയായ ഗീത ദുമെ (43), ഇവരുടെ വിദ്യാര്‍ഥി സോണി റാത്തോഡ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഗീതയും ഭര്‍ത്താവും സഞ്ചരിച്ച സ്‌കൂട്ടറിലാണ് ടാങ്കര്‍ ലോറി ആദ്യം ഇടിച്ചത്. പിന്നാലെ വ്യായാമത്തിനിറങ്ങിയ സോണിയെയും ഇടിച്ചിടുകയായിരുന്നു.

പരിക്കേറ്റ രണ്ട് സ്ത്രീകളെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.തങ്ങളറിയാതെയാണ് 15-കാരന്‍ ടാങ്കറുമായി നിരത്തിലിറങ്ങിയതെന്നാണ് പിതാവിന്റെയും ലോറി ഉടമയുടെയും മൊഴി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ 15-കാരനെ ജൂലായ് പത്തുവരെ നിരീക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു. മറ്റ് രണ്ട് പ്രതികളെ 14 ദിവസത്തേക്കും കോടതി റിമാന്‍ഡ് ചെയ്തു.

karma News Network

Recent Posts

ശത്രുപാളയം ഭസ്മമാക്കാൻ സെബെക്സ്- 2, അതീവ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു വികസിപ്പിച്ച് ഇന്ത്യ

ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2…

46 mins ago

രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശം, ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം

അഹ്മദാബാദ്: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള…

1 hour ago

അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്‌ദമുയ‌ർത്തിയില്ല,  കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി, മാപ്പ്- ലക്ഷ്മിപ്രിയ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ.…

2 hours ago

മാവേലിക്കരയിൽ 15 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയെന്ന് രഹസ്യമൊഴി, നാലുപേർ അറസ്റ്റിൽ

മാന്നാർ:പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് മാന്നാറിൽ നിന്നും കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് രഹസ്യമൊഴി. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന…

2 hours ago

വിവാഹം വിത്യസ്തമാക്കാനാണ് തട്ടം ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയത്- ഐശ്വര്യ

സ്റ്റാർ മാജിക്ക് താരം ഐഷുവിന്റെ വിവാഹം വരെ അഞ്ചു ദിവസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു. ഇപ്പോഴും ചില വീഡിയോ ക്ലിപ്പുകൾ…

2 hours ago

ഫിറ്റ്‌നസ് സെന്ററിലെത്തിയ ഇരുപതുകാരിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, ഉടമ അറസ്റ്റില്‍

കണ്ണൂര്‍: ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവർത്തിക്കുന്ന ജിമ്മിന്റെ…

3 hours ago