kerala

എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; അറസ്റ്റിലായതിൽ സിനിമാ സീരിയൽ നടനും

തൃശ്ശൂർ: എംഡിഎംഎയുമായി സിനിമാ സീരിയൽ നടനുൾപ്പടെ രണ്ട് അറസ്റ്റിൽ. 5 ഗ്രാം എംഡിഎംഎയുമായി യുവാക്കളെ കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടുകടവ് പാലത്തിന് സമീപത്ത് നിന്നാണ് പിടികൂടിയത്. സർക്കാർ നടത്തിവരുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാ​ഗമായി തൃശൂർ ജില്ലയിൽ വ്യാപകമായ രീതിയിൽ റെയ്ഡും നടപടികളും തുടർന്നുവരികയായിരുന്നു. അതിനിടെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവർ പിടിയിലായത്. പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കൊരട്ടി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടാലി മോനൊടി ചെഞ്ചേരി വളപ്പിൽ വീട്ടിൽ വിശ്വനാഥന്റെ മകൻ അരുൺ, മൂന്നുമുറി ഒമ്പതുങ്ങൽ അമ്പലപ്പാടൻ വീട്ടിൽ കുമാരന്റെ മകൻ നിഖിൽ എന്നിവരാണ് പിടിയിലായത്. അരുൺ ഏതാനും ചില മലയാള സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമിലുമൊക്കെ അഭിനയിച്ചിട്ടുള്ളയാളാണ്.

കൊരട്ടി എസ്എച്ച്ഒ അരുൺ ബി കെ, എസ്ഐമാരായ സൂരജ്, സജി വർഗീസ്, ഡാൻസാഫ്, സ്റ്റീഫൻ. വി.ജി, എഎസ്ഐമാരായ പി ജയകൃഷണൻ, ജോബ് സി എ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് വി ദേവ് , ലിജു ഇയ്യാനി, മിഥുൻ ആർ കൃഷ്ണ, ഷറഫുദ്ദീൻ, രഞ്ജിത്ത്, സജിമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്. പിടിയിലായ യുവാക്കൾ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

25 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

42 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

58 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

2 hours ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago