kerala

എല്ലാവരോടും സ്‌നേഹത്തോടെയാണ് പെരുമാറുന്നത്; ഗവര്‍ണറെ പ്രശംസിച്ച് യു പ്രതിഭ എംഎല്‍എ

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടയില്‍ ഗവര്‍ണറെ പുകഴ്ത്തി കായംകുളം എംഎല്‍എ യു പ്രതിഭ. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഗവര്‍ണര്‍ എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറുന്നത്. എല്ലാവരുടെയും കാര്യത്തില്‍ അദ്ദേഹത്തിന് വലിയ ശ്രദ്ധയാണെന്നും യു പ്രതിഭ പറഞ്ഞു. ഗവര്‍ണര്‍ പങ്കെടുത്ത ചെട്ടികുളങ്ങര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നവതി ആഘോഷ ചടങ്ങിലായിരുന്നു എംഎഎല്‍യുടെ പ്രതികരണം

ഗവര്‍ണര്‍ മലയാളം പഠിക്കാന്‍ കാണിക്കുന്ന ഉത്സാഹം കേരളീയ വേഷത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്. ചെട്ടിക്കുളങ്ങര പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞപ്പോള്‍, ഗവര്‍ണര്‍ വേദിയില്‍ നിന്ന് അദ്ദേഹത്തിന്റെ അടുത്തെത്തി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞെന്നും യു പ്രതിഭ പറഞ്ഞു. എംഎല്‍എയുടെ പ്രശംസയ്ക്ക് ചിരിയോടെ ഗവര്‍ണര്‍ നന്ദി പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് എത്താന്‍ സാധിച്ചില്ല.

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

11 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

35 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

35 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago