Premium

കെകെ ഷാഹിനക്കെതിരേ രാജ്യദ്രോഹ കുറ്റം നിലനില്ക്കും, ഹൈക്കോടതി കൈവിട്ടു, ഇനി മദനി രക്ഷിക്കട്ടേ

മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ തീവ്രവാദം.. മലയാളി മാധ്യമ പ്രവർത്തകയും ഏഷ്യാനെറ്റ് മുൻ റിപോർട്ടറും ആയിരുന്ന കെ കെ ഷാഹിനക്കെതിരേ യു എ പി എ ചുമത്തിയത് നിലനില്ക്കും എന്ന് കർണ്ണാടക ഹൈക്കോടതി വിധി വന്നതോടെ മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ ഭീകരവാദം നടത്തുന്നവർക്ക് ഒരു മുന്നറിയിപ്പാണ്‌.  ഏത് മാധ്യമ പ്രവർത്തകർ ആയാലും ഭീകരവാദികളുമായുള്ള ബന്ധവും അതിനുള്ള പിന്തുണയും തെളിഞ്ഞാൽ ഭീകരർക്കൊപ്പം ആയിരിക്കും എണ്ണപ്പെടുക എന്ന വലിയ മുന്നറിയിപ്പ് ഇപ്പോൾ കെ കെ ഷാഹിനയുടെ കേസിൽ വന്നിരിക്കുകയാണ്‌.ബാം­ഗ്ലൂർ സ്‌­ഫോടനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസിൽ യുഎപിഎ ചുമത്തിയ കേസ് തള്ളണം എന്നാവശ്യപ്പെട്ട കെ കെ ഷാഹിനയുടെയും കാസർകോഡ് സ്വദേശി സുബൈർ പടുപ്പ്, കുടക് മടിക്കേരി യലവിദഹള്ളി സ്വദേശി ഉമ്മർ മൗലവി തുടങ്ങിയവരുടേയും ഹരജികൾ കർണ്ണാടക ഹൈക്കോടതി തള്ളി കളയുകയായിരുന്നു

2008ലായിരുന്നു രാജ്യത്തേ ഞെട്ടിച്ച ബാംഗ്ളൂർ സ്ഫോടന പരമ്പര ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ അബ്ദുൾ നാസർ മദനി അറസ്റ്റിലാവുകയും ജയിലിൽ അടക്കുകയും ആയിരുന്നു. സ്ഫോടനം ആസൂത്രണം ചെയ്തത് മദനിയും മലയാളികളായ ചില കൂട്ടാളികളും ചേർന്നായിരുന്നു എന്നായിരുന്നു കുറ്റപത്രം.

ഈ കേസുമായി ബന്ധപ്പെട്ട് സാക്ഷികളേ കെ കെ ഷാഹിന ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി.പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷിമൊഴി നൽകിയ കുടക് സ്വദേശി കെ ബി റഫീഖ്, ബിജെപി പ്രവർത്തകൻ കെ കെ യോഗാനന്ദ് എന്നിവരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.ഭീകരവാദ കേസിലെ പ്രതികൾക്കായി പ്രവർത്തിക്കുകയും കേസ് അട്ടിമറിക്കുകയും ചെയ്യാൻ ശ്രമം നടത്തി എന്ന് കാണിച്ച് കെ കെ ഷാഹിനക്കെതിരേ യു എ പി എ ചുമത്തുകയായിരുന്നു.കർണാടക സോമവാർപേട്ട് സിദ്ധാപുരം സ്റ്റേഷനുകളിലായി 2010ലാണ് ഇവർക്കെതിരേയുള്ള കേസ് രജിസ്റ്റർ ചെയ്തത്. അബ്ദുൾ നാസർ മദനിയേ കുടകിൽ വയ്ച്ച് കണ്ടു എന്നായിരുന്നു സ്ഫോടന കേസിലെ സാക്ഷികൾ പോലീസിൽ മൊഴി നല്കിയത്. 2010 നവംബർ 16ന് ഇന്നോവ കാറിലെത്തിയ ഷാഹിനയും കൂട്ടാളികളും മഅ്ദനിക്കെതിരെ തെളിവ് നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി എന്ന് തെളിവുകൾ പോലീസിനു ലഭിച്ചു.സോംവാർപേട്ട താലൂക്കിലെ കെ.ബി.റഫീഖിന്റെയും യോഗാനന്ദിന്റെയും പരാതി കെ കെ ഷാഹിനക്കെതിരേ വന്നതോടെ മലയാളി മാധ്യമ പ്രവർത്തക കുടുങ്ങുകയായിരുന്നു. ബാംഗ്ളൂർ സ്ഫോടന കേസ് അട്ടിമറിക്കാൻ മാധ്യമ പ്രവർത്തക എന്ന വേഷം കെട്ടി സാക്ഷികളുടെ അടുത്ത് സ്ഫോടന കേസിലെ പ്രതികൾക്കായി കെ കെ ഷാഹിന എത്തുകയായിരുന്നു എന്നും പറയുന്നു. സാക്ഷികളേ ഭീഷണിപ്പെടുത്തിയ സമയത്ത് ഷാഹിന തെഹല്ക്കയിൽ ആയിരുന്നു ജോലി ചെയ്തത്. രാജ്യദ്രോഹ കേസ് മുറുകയപ്പോൾ തെഹല്ക്കയിലെ ജോലിയും അവസാനിപ്പിച്ചു. പിന്നീട് തെഹല്ക്ക തന്നെ പൂട്ടി പോവുകയും ചെയ്തു

സ്ഫോടന കേസിലെ സാക്ഷികളായ കെ.ബി.റഫീഖിന്റെയും യോഗാനന്ദിന്റെയും പരാതിയെ തുടർന്നാണ് കെ കെ ഷാഹിനക്കെതിരെ യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.കേസുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2018 ഫെബ്രുവരിയിൽ ഇവർ സമർപ്പിച്ച ഹർജി മടിക്കേരി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി നിരസിച്ചിരുന്നു. തുടർന്നാണ്‌ കർണ്ണാടക ഹൈക്കോടതിയേ കെ കെ ഷാഹിനയും കൂട്ടാളികളും സമീപിച്ചത്. കർണ്ണാടക ഹൈക്ക്കോടതി കേസ് പരിശോധിച്ച് ഇപ്പോൾ നടത്തിയ വിധി വ്യക്തമാക്കുന്നത് കെ കെ ഷാഹിനക്കെതിരായ കേസ് നിലനില്ക്കും എന്നാണ്‌. ഹൈക്കോടതി വെറുതേ ഒരു വിധി പറയുകയില്ല. ഹർജികൾ പരിഗണിച്ച ജസ്റ്റിസ് എൻ.കെ. സുധീന്ദ്രറാവു ആണ് ഹർജികൾ തള്ളിയത്.ഇതോടെ കെ കെ ഷാഹിന യു എ പി എ പ്രകാരം വിചാരണ നേരിടണം എന്ന് മാത്രമല്ല കുറ്റകൃത്യത്തിന്റെ സ്വഭാവവും കോടതി വിധികളും ഷാഹിനെക്കെതിരേ ആയതിനാൽ അഴിക്കുള്ളിലും ആയേക്കും. രാജ്യത്ത് ഇരുന്ന് മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ ജിഹാദി പ്രവർത്തനം നടത്തുന്ന എല്ലാവർക്കും ഇത് മുന്നറിയിപ്പാണ്‌. ജീവിക്കുന്ന മണ്ണിൽ ഇരുന്ന് ഭീകരവാദികളുടെ ഏജന്റുമാരായി പ്രവർത്തിക്കുക. മനുഷ്യനെ പച്ചക്ക് കത്തിച്ച് കൊല്ലുന്ന ഭീകരരുടെ സ്ഫോടന കേസുകൾ ഇല്ലാതാക്കാൻ പേനയും. ചാനലും, എഴുത്തും ആയി നീങ്ങുന്ന ആർക്കും രക്ഷ ഉണ്ടാവില്ലെന്നും ഇത് വ്യക്തമാക്കുന്നു

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

8 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

9 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

10 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

10 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

10 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

11 hours ago