national

അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തു, സച്ചിന് വാസേയ്‌ക്കെതിരെ യു.എ.പി.എ

മുംബയ് : മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുംബയ് പൊലീസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വാസെയ്ക്കെതിരെ യു.എ.പി.എ ചുമത്തി എന്‍.ഐ.എ.

അതേസമയം കേസ് രേഖകള്‍ എന്‍.ഐ.എയ്ക്ക് ഉടന്‍ കൈമാറണമെന്ന് മഹാരാഷ്ട്രാ പൊലീസിന് താനെയിലെ എന്‍.ഐ.എ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലും ഇവ നിറച്ച കാറിന്റെ ഉടമ മന്‍സൂഖ് ഹിരണ്‍ കൊല്ലപ്പെട്ട കേസിലെയും ഒന്നാം പ്രതിയാണ് വാസെ.

ഇരുകേസുകള്‍ക്കും പിന്നില്‍ വാസെയാണെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. കേസ് സമാന്തരമായി അന്വേഷിക്കുന്ന മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധസേനയും (എ.ടി.എസ്) ഇതേ കണ്ടെത്തല്‍ നടത്തിയിരുന്നു. എന്നാല്‍ കേസിനുപിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യത്തില്‍ വ്യക്തതവരുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

സംസ്ഥാനസര്‍ക്കാരിനെ മറികടന്ന് അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എയ്ക്ക് കേസ് രേഖകളും മറ്റും കൈമാറുന്നതില്‍ എ.ടി.എസ് കാലതാമസം വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് രേഖകള്‍ കൈമാറുന്നതില്‍ ഇനിയും കാലതാമസം പാടില്ലെന്ന് കോടതി പൊലീസിനോട് ഉത്തരവിട്ടത്.

Karma News Network

Recent Posts

എക്‌സിറ്റ്‌പോൾ വിരൽചൂണ്ടുന്നത് ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്, 14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിലേക്കോ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന…

20 mins ago

മംഗലാപുരം മെയിലിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

മലപ്പുറം : മംഗലാപുരം മെയിലിന് നേരെ കല്ലേറ്. കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്.…

49 mins ago

പോലീസ് കസ്റ്റഡിയിൽ നിന്ന് പിടിച്ചുപറിക്കേസിലെ പ്രതി ചാടി പോയി

ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച…

1 hour ago

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിലെത്തും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക.…

1 hour ago

ഇന്ത്യൻ ടീമിന് 125 കോടി കൈമാറി ബിസിസിഐ, ആവേശക്കൊടുമുടിയില്‍ മുംബൈ

മുംബൈ : ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്…

2 hours ago

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്‌, ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍

കൊച്ചി : സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി…

2 hours ago