topnews

ഉദയ്പൂര്‍ കൊലപാതകം; പ്രതികളെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു

ന്യൂഡല്‍ഹി/ ഉദയ്പൂര്‍ കൊലപാതകത്തിലെ പ്രതികളെ കോടതി വളപ്പില്‍ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. ഇരച്ചെത്തി ജനക്കൂട്ടം പോലീസ് വാന്‍ തടയുകയും പ്രതികളെ വാനിലേക്ക് കയറ്റുന്നതിനിടെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. കൂടി നിന്നവര്‍ മാത്രമല്ല അഭിഭാഷകരും ഇവര്‍ക്ക് നേരേ ആക്രോശിച്ച് പാഞ്ഞാടുത്തു.

കോടതി വളപ്പില്‍ പാകിസ്താന്‍ മൂര്‍ദാബാദ്, കനയ്യ ലാലിന്റെ കൊലപാതകികള്‍ക്ക് വധശിക്ഷ നല്‍കുക,തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. മതതീവ്രവാദികളോട് രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധമാണ് കോടതി വളപ്പില്‍ അലയടിസിച്ചുയർന്നത്. മതതീവ്രവാദികളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുമെന്ന് കൂട്ടം കൂടിയവര്‍ ആക്രോശിക്കു കയുണ്ടായി.

ജയ്പൂരിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന രണ്ട് പ്രതികളെ ചുറ്റും നിന്ന രോക്ഷാകുലരായ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കേസിലെ പ്രതികളായ റിയാസ് അക്താരിയ്ക്കും ഗൗസ് മുഹമ്മദിനും നേരെയാണ് ആക്രമണം നടന്നത്. കോടതി പരിസരത്ത് തടിച്ചുകൂടിയ ജനങ്ങളും അഭിഭാഷകരും പ്രതികളെ കണ്ടതോടെ ആക്രോശിച്ച് അവര്‍ക്ക് നേരെ തിരിഞ്ഞു.

പാകിസ്താന്‍ മൂര്‍ദാബാദ്, കനയ്യ ലാലിന്റെ കൊലപാതകികള്‍ക്ക് വധശിക്ഷ നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളും അവര്‍ മുഴക്കി. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതികളെ വാഹനത്തിലേക്ക് കയറ്റിയത്. കേസില്‍ പ്രതികളെ 10 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് പോലീസ് ഇവരെ പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ആക്രമണം നടന്നത്. പ്രതികളുടെ ചുറ്റിനും വലയം തീര്‍ത്താണ് പോലീസ് ഇവരെ കോടതിക്ക് മുന്നിലെത്തിച്ചത് എങ്കിലും നാട്ടുകാരും അഭിഭാഷകരും ചേര്‍ന്ന് മതതീവ്രവാദികളെ മര്‍ദ്ദിക്കുകയായിരുന്നു.

രോഷാകുലരായ നാട്ടുകാരെ തടുക്കാന്‍ പോലീസ് സേനയ്ക്കായില്ല. ഇവരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. പരിസരത്തുണ്ടായിരുന്ന അഭിഭാഷകര്‍ പാകിസ്താന്‍ മുര്‍ദാബാദ്, പ്രതികളെ തൂക്കിലേറ്റുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ത്തി. പ്രതികളെ എന്‍കൗണ്ടറിലൂടെ വെടിവെച്ചുകൊല്ലണമെന്നും അവര്‍ പോലീസിനോട് ആവശ്യപ്പെട്ടു. നാല് പ്രതികളെയും പോലീസ് വാനിനുള്ളിലേക്ക് തള്ളിയിട്ടാണ് ഒരു വിധത്തിൽ രക്ഷപ്പെടുത്തുന്നത്.

ചൊവ്വാഴ്ചയാണ് ഉദയ്പൂരിലെ തയ്യല്‍ക്കടയുടമയായ കനയ്യ ലാലിനെ ഒരു സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രവാചകനെതിരേ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യപ്രതികളായ റിയാസ് അക്താരിയേയും ഗോസ് മുഹമ്മദിനേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേരെ കൂടി പോലീസ് തുടർന്ന് പിടികൂടി. നാല് പ്രതികളേയും ജയ്പൂരിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികളെ കോടതി ജൂലായ് 12 വരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിടുകയാണ് ഉണ്ടായത്.

 

Karma News Network

Recent Posts

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

6 seconds ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

30 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

37 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago