kerala

കൊല നടത്തിയത് താലിബാൻ ഭീകരർ, ധരിച്ചത് ഇസ്ളാമിക വേഷം, അലൈക്കും അസ്ളാം, അള്ളാഹു അക്ബർ വിളിയും

ആ ഭയാനകമായ വീഡിയോ ആരും കാണരുത്. നമ്മുടെ നിയന്ത്രണം തെറ്റുകയോ മാനസീകമായി തകരുകയോ ചെയ്യും. രാജസ്ഥാൻ ഉദയ്പൂരിൽ ഇസ്ളാമിക പ്രവാചക നിന്ദയുടെ പേരിൽ മുൻ ബിജെപി വക്താവ് നുപൂർ ശർമ്മയെ അനുകൂലിച്ച് പോസ്റ്റിട്ട തയ്യൽ കടക്കാരനെ ക്രൂരമായി തല അറുത്ത് കൊന്ന വീഡിയോ ആരും കാണരുത് എന്ന് രാജസ്ഥാൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.വീഡിയോയിൽ വളരെ പ്രകോപനപരമായ ഉള്ളടക്കം ഉള്ളതിനാൽ അത് സംപ്രേക്ഷണം ചെയ്യരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

തയ്യൽക്കാരൻ എങ്ങനെ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ച് കൊലയാളികൾ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. കൊല നടത്തിയ കത്തികൽ വീഡിയോയിൽ ഉയർത്തി കാട്ടി. ഇസ്ളാമിക ആചാര വേഷവും തലയിൽ തൊപ്പിയും ആയിരുന്നു വീഡിയോയിൽ കണ്ട പ്രതികൾ 2 പേർക്കും.ഈ പ്രതികൾ തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.വീഡിയോയിൽ പ്രതികൾ ആഹ്ളാദിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം, പ്രതികളെന്ന് സംശയിക്കപ്പെടുന്ന യുവാക്കൾ വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ വെല്ലുവിളിക്കുമ്പോൾ പിന്നിൽ മത വിദ്വേഷവും രാജ്യദ്രോഹവും തന്നെയാണ്‌ എന്നും വ്യക്തം. കൊല നടത്തിയ കത്തി എന്നവകാശപ്പെട്ട്, ഒരു കത്തിയും അവർ ഉയർത്തിക്കാട്ടി. കൊല്ലപ്പെട്ട യുവാവിന്റെ രക്തമാണ് കത്തിയിൽ പുരണ്ടിരിക്കുന്നതെന്നും അക്രമികൾ അവകാശപ്പെട്ടു.

അസ്സലാമു അലൈക്കും എന്ന് പറഞ്ഞു കൊണ്ടാണ് ഭീഷണി വീഡിയോ ആരംഭിക്കുന്നത്. തങ്ങൾ ജീവിക്കുന്നതും മരിക്കുന്നതും അള്ളാഹുവിന് വേണ്ടി ആയിരിക്കുമെന്ന് അക്രമികൾ വീഡിയോയിൽ പറഞ്ഞു. പ്രധനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറഞ്ഞ് അവർ വീഡിയോയിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. അള്ളാഹുവിന്റെ നാമത്തിൽ ഇസ്ലാമിനെ സംരക്ഷിക്കാൻ, വേണ്ടിവന്നാൽ ആരെയും കൊല്ലുമെന്നും അക്രമികൾ വീഡിയോയിൽ പറയുന്നു. പ്രധാനമന്ത്രിയുടെ നേർക്കും തങ്ങൾ വരുമെന്നും ഇവർ വീഡിയോയിൽ പറയുന്നു.

വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ദയ്പൂരിലെ തിരക്കേറിയ മാർക്കറ്റിലെ തന്റെ കടയിൽ എത്തിയ ഇസ്ളാമിക ഭീകരന്മാർ കുർത്ത തയ്ക്കാൻ അളവെടുക്കാൻ പറഞ്ഞു. അളവെടുക്കുന്നതിനിടയിൽ താഴേക്ക് കുനിഞ്ഞ തയ്യല്ക്കാരൻ കനയ്യ ലാലിന്റെ കഴുത്തിനു ആദ്യം ഒരാൾ വെട്ടി. അബോധവസ്ഥയിലായ തയ്യല്ക്കാരനെ പിന്നീട് 2 പ്രതികൾ ചേർന്ന് 2 കത്തികൾ കൊണ്ട് തല അറുത്ത് മാറ്റുകയായിരുന്നു എന്നാണ്‌ റിപോർട്ട്

ഇതിനിടെ കടയുടമയും മരിച്ച തയ്യല്ക്കാരനുമായ കന്നയ്യ അല്ല നുപൂർ ശർമ്മയേ അനുകൂലിച്ച് പോസ്റ്റിട്ടത് എന്ന് പോലീസ് പറയുന്നു. ഇയാളുടെ മകൻ ആയിരുന്നു അത്രേ.അതിനിടെ, അടുത്ത 24 മണിക്കൂറിലേക്ക് പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.കൊലപാതകത്തെ അപലപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉത്തരവാദികൾക്കെതിരെ കർശനമായ ശിക്ഷ ഉറപ്പാക്കുമെന്ന് പ്രതിജ്ഞയെടുത്തു. അതേസമയം, സമാധാനം നിലനിർത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സമാധാന അന്തരീക്ഷം നശിപ്പിക്കരുതെന്നും ഗെലോട്ട് ജനങ്ങളോട് അഭ്യർത്ഥിച്ചു.

കൊലപാതം നടത്തുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.ആക്രമത്തിൽ ഉൾപ്പെട്ട ആരെയും ഒഴിവാക്കരുത്“ എന്ന ഉത്തരവാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ക്രമസമാധാന അഡീഷണൽ ഡയറക്ടർ മുതിർന്ന പോലീസ് ഓഫീസർ ഹവാസിംഗ് ഘുമാരിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വളരെ പ്രകോപനപരമായ ഉള്ളടക്കം ഉള്ളതിനാൽ വീഡിയോ സംപ്രേക്ഷണം ചെയ്യരുതെന്ന് മിസ്റ്റർ ഘുമാരിയ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. “ഇത് കാണാൻ വളരെ ഭയങ്കരമാണ്. വീഡിയോ ആരും നോക്കരുത് എന്നതാണ് എന്റെ ഉപദേശം എന്നും പോലീസ് മേധാവി അറിയിച്ചു. ഭീകരവും ഭയാനകവുമായ ആക്രമനത്തിൽ രാജ്യം ഞടുങ്ങി. ഭീകരമായ വിധത്തിലും താലിബാൻ മോഡലിലും ആണ്‌ അരും കൊല നറ്റന്നത്.

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ പ്രവാചക നിന്ദ എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തന്നെ ബിജെപിക്കെതിരെ വൻ പ്രചാരണം നടത്തിയിരുന്നു. പ്രവാചക നിന്ദയുടെ പേരിൽ ഇവിടെ മുസ്ളീം തീവ്ര നിലപാടുകാരുടെ അനവധി പരിപാടികൾ മുമ്പ് നടന്നിരുന്നു. എല്ലാം ബിജെപിക്ക് എതിരേ ആയതിനാൽ സംസ്ഥാനം ഭരിച്ച സർക്കാർ തീവ്ര നിലപാടുകാർക്കെതിരേ നടപടി സ്വീകരിച്ചിരുന്നില്ല. അതിനാൽ തന്നെ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണിപ്പോൾ

 

 

 

 

 

Karma News Editorial

Recent Posts

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

25 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

56 mins ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

11 hours ago