topnews

‘ഡോർണിയർ 228’ന്റെ പ്രത്യേകതകൾ അറിയാം

ഇറ്റാനഗർ: രാജ്യത്ത് തദ്ദേശീയമായി നിർമിച്ച ‘ഡോർണിയർ 228’ ന്റെ ആദ്യ വാണിജ്യ പറക്കൽ ഇന്ന് നടന്നു . 17 സീറ്റുള്ള ‘ഡോർണിയർ 228’ അസമിലെ ദിബ്രുഗഢിൽ നിന്ന് പറന്നുയർന്നു . അരുണാചൽ പ്രദേശിലെ പാസിഘട്ടായിരുന്നു ലക്ഷ്യം. ഇന്ത്യയിൽ നിർമിച്ച ആദ്യ വാണിജ്യവിമാനമാണിത്.

എസി ക്യാബിനോടുകൂടിയ ‘ഡോർണിയർ 228’ രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വ്യോമ ബന്ധം ശക്തമാക്കാൻ വിമാനം സഹായിക്കും.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു എന്നിവരുടെ സാന്നിദ്ധ്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്തിന്റെ കന്നിപറക്കല്‍ ഫ്ലാഗ് ഒഫ് ചെയ്തു.

ഉ‌ഡാൻ പദ്ധതിയുടെ ഭാഗമായി 17 സീറ്റുകളുള്ള രണ്ട് ‘ഡോർണിയർ 228’ വിമാനങ്ങൾ വാടകയ്‌ക്കെടുക്കാനായി ഫെബ്രുവരിയിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി കേന്ദ്രത്തിന്റെ കീഴിലുള്ള അലയൻസ് എയർ കരാർ ഒപ്പിട്ടത്. ഏപ്രിൽ 7 നാണ് എയർലൈൻസിന് ആദ്യത്തെ വിമാനം ലഭിച്ചത്. ‘ഡോർണിയർ 228’ വിമാനങ്ങൾ സായുധ സേനകൾ മാത്രമാണ് ഇത്രയും നാൾ ഉപയോഗിച്ചിരുന്നത്.

വിമാനങ്ങളുടെ ലാൻഡിംഗിനായി ഇന്ത്യൻ എയർഫോഴ്‌സിന്റെ അഡ്വാൻസ്‌ഡ് ലാൻഡിംഗ് ഗ്രൗണ്ടുകളാണ് ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അരുണാചൽ പ്രദേശിലെ തെസുവിലേക്കും തുടർന്ന് സിറോയിലേക്കും വിമാനം സർവീസ് നടത്തും. രണ്ടാം ഘട്ടത്തിൽ വിജയനഗർ, മെചുക, അലോംഗ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വീസ് നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

 

Karma News Network

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

13 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

22 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

41 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

42 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

1 hour ago