topnews

കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഒറ്റകെട്ട് ; രണ്ട് കൂട്ടരും കൂടി ഒന്നിച്ചാലും ഒന്നും നടക്കില്ലെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം : സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും  ഒറ്റമുന്നണിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനങ്ങൾക്ക് എതിരെയും എൻഡിഎ സെക്രട്ട്രിയേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സുരേന്ദ്രൻ ഇത് പറഞ്ഞത്. കേരളത്തിലെ തന്നെ ഒരു പ്രബല മുന്നണിയാണ് ദേശീയ ജനാധിപത്യ സഖ്യമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. എൻഡിഎയുടെ മുന്നേറ്റത്തെ ഇടത് വലത് മുന്നണികൾ ഭയക്കുന്നു.

സംസ്ഥാനത്ത് യുഡിഎഫും എൽഡിഎഫും ഒറ്റകെട്ടാണ്. രാഹുലിന്റെ അയോഗ്യത അതിനൊരു മറയാക്കി എന്ന് മാത്രം. രണ്ട് കൂട്ടരും കൂടി ഒന്നിച്ചാലും ഒന്നും നടക്കില്ല. കെ.സുരേന്ദ്രൻ പറഞ്ഞു. എല്ലായിടത്തും അഴിമതിയാണ്. ബ്രഹ്‌മപുരത്ത് നടന്നതും വലിയ അഴിമതിയാണ്. അഴിമതി തുക നേരേയെത്തുന്നത് മുഖ്യമന്ത്രിയുടെ കൈകളിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്‌മപുരത്തെ അഴിമതിയുടെ പിന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കറുത്ത കരങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ ജനങ്ങളും അഴിമതി തിരിച്ചറിഞ്ഞു. ദേശീയപാത വികസിപ്പിക്കുന്നത് കേന്ദ്രമാണ്, എന്നാൽ കേരളത്തിലെ സർക്കാർ ഇത് തങ്ങളുടെ പേരിലാക്കി മാറ്റുകയാണ്. പൊതുമരാമത്ത് മന്ത്രിയുൾപ്പടെയുള്ളവർ നുണ പ്രചരണം നടത്തുകയാണ്. എന്നിട്ടത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

23 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

38 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago