Categories: nationaltopnews

ഉജ്ജ്വലയോജന വഴി കേരളത്തില്‍ വിതരണം ചെയ്തത് ദശലക്ഷക്കണക്കിന് പാചകവാതക കണക്ഷനുകള്‍, ഭൂമിയില്‍ കാലുകുത്തി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ബി.ജെ.പിയുടെ ആഗ്രഹമെന്ന് മോദി

ന്യൂഡല്‍ഹി: ഉജ്ജ്വല യോജന വഴി രാജ്യത്ത് ഈ മാസം 19 വരെ വിതരണം ചെയ്തത് 7.23 കോടി പാചകവാതക കണക്ഷനുകള്‍. 2018-19 വര്‍ഷത്തില്‍ രാജ്യത്ത് മൊത്തം 3.62 കോടിയും, 2017-18 ല്‍ 1.56 കോടിയും, 2016-17 ല്‍ രണ്ട് കോടിയും കണക്ഷനുകളാണ് നല്‍കിയത്. വിതരണത്തിലും, കണക്ഷന്‍ നല്‍കിയത് വൈകിയതിലുമുള്‍പ്പെടെ 282 ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വിതരണക്കാര്‍ക്കെതിരെ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. ധര്‍മ്മേന്ദ്ര പ്രധാന്‍ ലോകസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. കേരളത്തില്‍ മാത്രം 2,12,381 കണക്ഷനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൌജന്യ പാചകവാതക കണക്ഷന്‍ ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് ഉജ്വല യോജന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതി കൂടിയാണിത്.

അതേസമയം കോണ്‍ഗ്രസിനെതിരെ മോദി രംഗത്തെത്തി. ഇന്ത്യയുടെ ചരിത്രവും ചരിത്ര നേതാക്കളെയും കോണ്‍ഗ്രസ് പാര്‍ട്ടി മറന്നെന്ന് മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചക്ക് ലോക്‌സഭയില്‍ മറുപടി പറയുമ്‌ബോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് അവസരമുണ്ടായിരുന്നു. പക്ഷേ അവര്‍ അതിനെ ഹിന്ദു സിവില്‍ കോഡ് എന്ന് മുദ്രകുത്തി. ഇന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമാണ്. രാജ്യത്തിന്റെ ആത്മാവ് ഞെരിച്ചു കളഞ്ഞ രാത്രിയാണ്. അടിയന്തരാവസ്ഥയുടെ കളങ്കം ഒരിക്കലും മായ്ച്ചുകളയാനാകില്ലെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

ചിലര്‍ ഒരുപാട് വളര്‍ന്നതിനാല്‍ ഭൂമിയില്‍ കാലുകുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ചവിട്ടി നില്‍ക്കുന്ന മണ്ണുമായുള്ള ബന്ധം കോണ്‍ഗ്രസിന് നഷ്ടമായി. എന്നാല്‍ ഭൂമിയില്‍ കാലുകുത്തി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ബി.ജെ.പിയുടെ ആഗ്രഹം. കരുത്തുറ്റ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നും ശക്തമായ ഇന്ത്യക്ക് വേണ്ടി പോരാടുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Karma News Network

Recent Posts

അമീബിക് മസ്തിഷ്കജ്വരം : ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി എത്തിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന…

28 mins ago

ആഫ്രിക്കൻ പന്നിപ്പനി, തൃശൂരിൽ 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ…

50 mins ago

എക്‌സിറ്റ്‌പോൾ വിരൽചൂണ്ടുന്നത് ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്, 14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിലേക്കോ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന…

1 hour ago

മംഗലാപുരം മെയിലിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

മലപ്പുറം : മംഗലാപുരം മെയിലിന് നേരെ കല്ലേറ്. കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്.…

2 hours ago

പോലീസ് കസ്റ്റഡിയിൽ നിന്ന് പിടിച്ചുപറിക്കേസിലെ പ്രതി ചാടി പോയി

ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച…

2 hours ago

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിലെത്തും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക.…

2 hours ago