Premium

യുദ്ധം നിര്‍ത്തി തരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫോണിലൂടെ കരഞ്ഞ് അപേക്ഷിച്ച് ഉക്രൈന്‍ ukraine russia war

യുക്രൈന്‍-റഷ്യ യുദ്ധം ukraine russia war നിര്‍ത്തി തരണം, ലോകത്ത് അതിനാവുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രം. ഇക്കാര്യം കൈകൂപ്പി അപേക്ഷിച്ചിരിക്കുന്നത് ഉക്രൈന്‍ തന്നെയാണ്. മോദി വിരുദ്ധരായവര്‍ കരുതും കര്‍മ്മ ന്യൂസ് മോദിക്ക് പി ആര്‍ വര്‍ക്ക് ചെയ്യുന്നതാണ് എന്ന്. ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന ലോകത്തേ ഏറ്റവും ആരാധ്യനും ജന പിന്തുണയും ഉള്ള വ്യക്തിക്ക് കര്‍മ്മയുടെ പിന്തുണയും പി ആര്‍ വര്‍ക്കും ആവശ്യമില്ല. മോദിക്ക് മുന്നില്‍ കൈ കൂപ്പിയത് സാക്ഷാല്‍ ഉക്രയിന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയാണ്. നരേന്ദ്ര മോദിക്ക് ശനിയാഴ്ച്ച രാത്രി വൈകിയായിരുന്നു ഈ അടിയന്തിര ഫോണ്‍ കോള്‍ വന്നത്. അത്താഴം കഴിഞ്ഞ് പതിവ് രാജ്യ കാര്യങ്ങളില്‍ മുഴുകി ഇരുന്ന് ജോലി ചെയ്യുന്ന നരേന്ദ്ര മോദിക്ക് മുന്നില്‍ എത്തിയ ഈ ഫോണ്‍ കോള്‍ ഒരു രാജ്യം രക്ഷപെടാനും രക്ഷപെടുത്താനും ഉള്ള ദീന മായ രോദനം തന്നെയായിരുന്നു

ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പ്രധാനമന്ത്രി മോദിയോട് പറഞ്ഞത് ഇങ്ങിനെ. പല വാതിലും മുട്ടി. ഇനി അങ്ങ് മാത്രമാണ് രക്ഷ. ഇന്ത്യ വിചാരിച്ചാല്‍ റഷ്യയെ തളയ്ക്കാന്‍ ആകും. ഇന്ത്യ പറഞ്ഞാല്‍ റഷ്യ അനുസരിക്കും. ഞങ്ങളേ കൈവിടരുത്. ഒരു മില്യണ്‍ ആളുകള്‍ ജീവനും കൊണ്ട് രാജ്യം വിട്ടു. 10000ത്തിലേറെ മരണം ഉണ്ടായി. 8 ലക്ഷം ആളുകള്‍ ഒളി സങ്കേതത്തിലും റഷ്യയുടെ തടങ്കലിലുമാണ്. റഷ്യയെ ഉക്രയിന്‍ മണ്ണില്‍ നിന്നും പുറത്താക്കണം. ഈ യുദ്ധം നിര്‍ത്തി ഉക്രെയിനെ രക്ഷിക്കേണ്ടത് ഇന്ത്യയുടേ കൂടി ആവശ്യമാണ്. ഇന്ത്യക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ഞങ്ങളല്ലേ തെരുന്നത്. ഇന്ത്യക്ക് ആവശ്യമായ എണ്ണയും തരാന്‍ സാധിക്കും.ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് ഉക്രെയ്ന്‍ പ്രധാനമാണെന്നും യുദ്ധം അവസാനിപ്പിക്കുന്നത് ഇന്ത്യയുടെ താല്‍പ്പര്യമാണെന്നും മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉക്രയിന്‍ വിദേശ്യകാര്യ മന്ത്രി പറഞ്ഞു.ഉക്രെയ്നിന്റെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ മുന്‍നിര ഉപഭോക്താക്കളില്‍ ഒരാളാണ് ഇന്ത്യ, യുദ്ധം തുടര്‍ന്നാല്‍ അത് ഉക്രെയ്നിന് ബുദ്ധിമുട്ടാകും. ഇന്ത്യയില്‍ ഭക്ഷ്യ വിലകയറ്റം ഉണ്ടാകും, ലോകത്ത് ഏറ്റവും അധികം എണ്ണ ഉപയോഗിക്കുന്ന ഇന്ത്യയില്‍ എണ്ണ വില ഉയരും. ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ന്ന് ജന ജീവിതം ദുസഹമാകും. ഉക്രെയിന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഉക്രെയ്ന്‍ ഒരു പ്രധാന പങ്ക് വഹിച്ചു. വിദേശ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഉക്രെയ്ന്‍ ഖാര്‍കിവില്‍ നിന്നും സുമിയില്‍ നിന്നും ട്രെയിനുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”നമ്മുടെ നിലനില്‍പ്പിനുള്ള അവകാശം പുടിന്‍ അംഗീകരിക്കുന്നില്ല. യുദ്ധം നിര്‍ത്താന്‍ സാധാരണ ഇന്ത്യക്കാര്‍ക്കും റഷ്യന്‍ എംബസിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയും. അതായത് ഉക്രെയിനിലും റഷ്യയിലും ഉള്ള ഇന്ത്യക്കാരുടെ ശബ്ദം പോലും റഷ്യ അനുസരിക്കും എന്നും റഷ്യ കേള്‍ക്കും എന്നും ഉക്രയില്‍ മോദിയേ ധരിപ്പിച്ചു. റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് കുലേബ ആരോപിച്ചു, വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ഒഴിപ്പിക്കാന്‍ വെടിവയ്പ്പ് നിര്‍ത്താന്‍ റഷ്യയോട് ആവശ്യപ്പെട്ടിട്ടും റഷ്യ കൂട്ടാക്കിയിട്ടില്ല. എല്ലാ മാനുഷിക അവകാശങ്ങളും റഷ്യ ചവിട്ടി മെതിക്കുന്നു. 30 വര്‍ഷമായി, ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉക്രെയ്ന്‍ ഒരു സ്വാഗത ഭവനമായിരുന്നു. അവര്‍ക്കായി ഉക്രെയ്ന്‍ ട്രെയിനുകള്‍ ക്രമീകരിച്ചു, ഹോട്ട്ലൈനുകള്‍ സ്ഥാപിച്ചു, എംബസികളുമായി പ്രവര്‍ത്തിച്ചു.ഇപ്പോള്‍ എല്ലാം റഷ്യ താറുമാറാക്കി.യുദ്ധത്തിന്റെ തീ അണയ്ക്കാന്‍ റഷ്യയോട് അഭ്യര്‍ത്ഥിക്കാന്‍ ഇന്ത്യക്ക് സാധിക്കും എന്നും ഉക്രെയിന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഇതിനിടെ യുക്രൈനിലെ മരിയോപോള്‍ നഗരത്തിലെ നാലു ലക്ഷം ജനങ്ങളെ റഷ്യ ബന്ദികളാക്കിയിരിക്കുകയാണെന്ന് മേയര്‍ വാദിം ബോയ്ഷെങ്കോ. ജനങ്ങളെ ഒഴിപ്പിക്കുന്നതിനുവേണ്ടി ശനിയാഴ്ച താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച റഷ്യ ആക്രമണം പുനഃരാരംഭിച്ചതിന് പിന്നാലെയാണിത്.വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച റഷ്യ ശക്തമായ ഷെല്ലാക്രമണം നടത്തുകയാണ്. ഇതോത്തുടര്‍ന്നാണ് സാധാരണക്കാരെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവച്ചത്. ജനങ്ങളെ സുരക്ഷിതരായി ഒഴിപ്പിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും ബോയ്ഷെങ്കോ പറഞ്ഞു. റഷ്യ ഷെല്ലിങ് പുനഃരാരംഭിച്ചതോടെ മരിയോപോള്‍ നഗരത്തില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവച്ചതായി യുക്രൈന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.യുക്രൈനിലെ തന്ത്രപ്രധാന തുറമുഖനഗരമായ മരിയൊപോള്‍ റഷ്യന്‍ സേന വളഞ്ഞിരിക്കുകയാണ്. വൈദ്യുതി, ഭക്ഷണം, വെള്ളം തുടങ്ങിയവയുടെ വിതരണം തടഞ്ഞ് സൈന്യം മേഖലയെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ജനത്തേ പട്ടിണിക്കിട്ടാണ് ഇപ്പോള്‍ നടക്കുന്ന യുദ്ധം.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

11 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

18 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

46 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

47 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago