topnews

യുദ്ധം നീണ്ടാൽ ലോകത്ത് ഭക്ഷ്യക്ഷാമം

യുദ്ധം ആരംഭിച്ചിട്ട് നൂറിലേറെ ദിവസം പിന്നിട്ട് കഴിഞ്ഞു. ലോകമെമ്പാടും അവശ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയരുന്നു. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ആഗോളതലത്തിൽ ഏറ്റവുമധികം വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില അളക്കുന്ന യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) ഭക്ഷ്യവില സൂചിക, മാർച്ചിൽ റെക്കോർഡിലെത്തിയതിന് ശേഷം തുടർച്ചയായി രണ്ടു മാസവും ഇടിഞ്ഞിരുന്നു. ഇടിവുണ്ടായിട്ടും, മേയ് സൂചിക 2021ലെ അപേക്ഷിച്ച് 22.8 ശതമാനം ഉയർന്നത് ആശങ്ക വർധിപ്പിക്കുകയാണ്.

നിലവിൽ ഭക്ഷണത്തിനു ക്ഷാമമില്ലെങ്കിലും പ്രതിസന്ധിയുണ്ടായേക്കുമെന്നാണ് എഫ്‌എഒയുടെ പ്രധാന വിശകലന വിദഗ്ധൻ ലൂക്കാ റൂസോ പറയുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിലാകും ഇത് ഏറ്റവുമധികം പ്രതിഫലിക്കുന്നതെന്നും 2023 വളരെ അപകടകരമായ ഒരു വർഷമായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

‘യുക്രെയ്ൻ–റഷ്യ യുദ്ധമാണ് സ്ഥിതി വഷളാക്കിയത്. ഇപ്പോൾ ഭക്ഷ്യക്ഷാമമില്ലെങ്കിലും വില കുതിച്ചുയരുകയാണ്. ഇന്ധനത്തിന്റെ ഉൾപ്പെടെ വില വർധിച്ചതാണ് പ്രധാന കാരണം. യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി, കഴിഞ്ഞ മാസം 19 രാജ്യങ്ങൾ ഭക്ഷ്യ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതെല്ലാം വിലക്കയറ്റത്തിന് കാരണമാകുന്നു.

 

Karma News Network

Recent Posts

ബാറിന് സമീപം യുവാവ് മരിച്ച നിലയിൽ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞു

ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…

23 mins ago

ജിയോ പണിമുടക്കി, ഇന്‍റർനെറ്റ് കിട്ടാതെ വലഞ്ഞ്‌ ഉപയോക്താക്കള്‍

ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…

59 mins ago

യു.പി സ്ത്രീകൾ വേശ്യകൾ എന്നാക്ഷേപിച്ച കഴുക്കോൽ ഹമീദിനെ പൂട്ടി മാഹി പോലീസ്, 4കൊല്ലം തടവ്

യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…

1 hour ago

തൃശൂരിൽ കർഷക ആത്മഹത്യ, കീടനാശിച്ച് കഴിച്ച് ചികിത്സയിലിരുന്ന കർഷകൻ മരിച്ചു

തൃശൂർ : കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി…

2 hours ago

മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു, ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനവും, നിയമസഭാംഗത്വവും രാജിവെച്ച് കെ രാധാകൃഷ്ണന്‍ . ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്…

2 hours ago

കരുവന്നൂർ കേസ്; പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിലെ മുഖ്യ പ്രതിയും സിപിഐഎം നേതാവുമായ പി ആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.…

2 hours ago