entertainment

വീട്ടിൽ കലഹം പതിവ് ആശയുടെ ജീവനെടുത്തത് ഉല്ലാസിന്റെ വഴിവിട്ട ജീവിതം

ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പത്തനംതിട്ട മല്ലശേരി സ്വദേശിയായ ആശയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 38 വയസായിരുന്നു. ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. കുട്ടികളുടെ നിലവളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന ആശയെയാണ് കണ്ടത്.
ഉല്ലാസ് പന്തളം തന്നെ കെട്ടഴിച്ച് വാഹനത്തിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. എന്നാൽ, യാത്രാമദ്ധ്യേ ആശ മരണപ്പെടുകയായിരുന്നു. കുടുംബത്തിൽ ഉല്ലാസിന് നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.

ഉല്ലാസിന്റെ താളം തെറ്റിയ ജീവിതമാണ് ആശയെ അലട്ടിയിരുന്നത്. ഇതിനെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. ജീവിതത്തിന്റെ പോക്ക് ശരിയല്ലെന്ന് പറഞ്ഞ് ആശ ഉല്ലാസിനെ ചോദ്യം ചെയ്തിരുന്നുവെന്നും, തുടർന്ന് വീട്ടിൽ സ്ഥിരം വഴക്കായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്.

പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചുകൊണ്ട് അവരുടെ മനസുകളിൽ സ്ഥാനം കണ്ടെത്തിയ നടൻ ആണ് ഉല്ലാസ് പന്തളം. സ്കിറ്റിലെ വെറും സംഭാഷണങ്ങൾ കൊണ്ട് മാത്രമല്ല ഉല്ലാസ് എന്ൻ നടൻ മലയാളികളുടെ പ്രിയപ്പെട്ട കോമഡി താരം കൂടി ആയത്. ആ ഭാവങ്ങളും ചിരിയും നിശബ്ദതയുമെല്ലാം പ്രേക്ഷരിൽ ചിരി നിറച്ചു നൽകി. കോമഡി സ്റ്റാർസിലൂടെയാണ് മലയാളികൾ അംഗീകരിച്ച കോമഡി താരമായി ഉല്ലാസ് മാറുന്നത്. അഭിനയത്തിലേക്കുള്ള വഴി ഉല്ലസിനു തുറക്കാന് കിട്ടുന്നത് കോമസി സ്റ്റാർസിലൂടെയാണ്. ധാരാളം പ്രതിസന്ധികളൊക്കെ അതിജീവിച്ചാണ് ഇന്ന് പ്രേക്ഷകർ അംഗീകരിക്കുന്ന താരമായി ഉല്ലാസ് മാറിയത്.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തന്റേതായ ഇടം നേടിയെടുത്ത ഉല്ലാസ് ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുംഭാരീസ്, മാസ്ക്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, ഒരു മാസ് കഥ വീണ്ടും, സവാരിഗിരിഗിരി എന്നിങ്ങനെ നിരവധി സിനിമക്ളിൽ ആണ് ഉല്ലാസ് അഭിനയിച്ചത്. പെരുങ്കാളിയാട്ടം, കർണൻ നെപ്പോളിയൻ ഭഗത് സിങ്, രണ്ട് എന്നിവയാണ് ഇനി റിലീസാകാനുള്ള ചിത്രങ്ങൾ. കുറേ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുള്ള ഉല്ലാസിന്റെ ഏറ്റവും വലിയ സ്വപ്നം നല്ലൊരു വേഷമാണ്.

Karma News Network

Recent Posts

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

11 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

37 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

1 hour ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

1 hour ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

1 hour ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

1 hour ago