entertainment

അമ്മക്കും കുഞ്ഞിനും അച്ഛനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, മൃദുലക്കും യുവക്കുമൊപ്പമുള്ള ചിത്രവുമായി ഉമ നായർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. മിനിസ്‌ക്രീനിലെ പ്രിയ താരങ്ങള്ണാ ഇരുവരും. ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.ദിവസങ്ങൾക്കുള്ളിൽ കുഞ്ഞതിഥിയെത്തുമെന്ന് ഇരുവരും പറഞ്ഞിരുന്നു.

ഇപ്പോഴിതാ മൃദുലയ്ക്കും കുടുംബത്തിനും ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി ഉമ നായർ. മൃദുലയുടെയും യുവയുടെയും കൂടെ നിൽക്കുന്ന ഫോട്ടോയാണ് ഉമ പങ്കുവെച്ചത്. ആദ്യം എന്റെ മരുമകളായിട്ടാണ് സീരിയലിൽ തുടങ്ങിയത്. അന്ന് മുതൽ കാണുന്നതാണ്. ഇപ്പോൾ വലിയ കുട്ടി ആയി. കല്യാണം ആയി, അമ്മയായി. സന്തോഷം, അമ്മക്കും കുഞ്ഞിനും അച്ഛനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ, ലവ് യൂ..’ എന്നാണ് ഉമ നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജൂലൈ എട്ടിന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് മൃദുലയും യുവയും. 2021 ജൂലൈയിലാണ് താരങ്ങൾ വിവാഹിതരാവുന്നത്. ഇതിന് പിന്നാലെ തന്നെ നടി ഗർഭിണിയാവുകയും ചെയ്തു.

അടുത്തിടെയാണ് താരം പുതിയ വീട് സ്വന്തമാക്കിയത്, അതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, തിരുവനന്തപുരത്ത് വിഴവൂരിലാണ് വീടിരിക്കുന്നത്. വീടിനു ചുറ്റും പച്ചപ്പും മല നിരകളുമാണ്. 1650 സ്ക്വയർ ഫീറ്റിൽ, മൂന്ന് ബെഡ്റൂം വീടാണ് വെച്ചത്. ഹാളും ഡൈനിങ് ഏരിയയും ഓപ്പൺ കിച്ചണും വർക്ക് ഏരിയയും അടങ്ങുന്നതാണ് വീട്. പതിമൂന്നു വാടക വീടുകൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് താമസത്തിനെത്തിയ സന്തോഷമാണ് എല്ലാവർക്കും. അച്ഛനും അമ്മയും ഞങ്ങളുമെല്ലാം അങ്ങോട്ടേക്ക് മാറി. മകൾ എന്ന നിലയിൽ അവരെ സ്വന്തം വീട്ടിലേക്ക് കൈപിടിച്ചു കയറ്റാനായല്ലോ, ഒരു അഭിമാന മുഹൂർത്തമാണ് ഇത്. വലിയ നേട്ടം തന്നെ. ആരെ സംബന്ധിച്ചും സ്വന്തം വീട് എന്നത് ഒരു വലിയ സ്വപ്ന സാഫല്യമാണല്ലോ. ഇത്രയും വർഷം കൊതിച്ചത് കൈവന്നപ്പോൾ വലിയ സന്തോഷമാണ്. പാലുകാച്ചൽ ദിവസം അറിയാതെ കണ്ണ് നനഞ്ഞു.

മൂന്ന് മാസത്തിനുള്ളിൽ പുതിയ അതിഥിയായി ആദ്യത്തെ കൺമണി വരും. സിംഗിളായാണ് വീടു പണി തുടങ്ങിയത്. താമസം തുടങ്ങിയപ്പോൾ മൂന്നാമത്തെ ആൾ വരുന്നു. ഇതിൽ പരം എന്താണ് സന്തോഷം. വിവാഹത്തിന് മുമ്പേ വീടു പണി തുടങ്ങി. പണി തുടങ്ങി രണ്ട് മാസത്തിനുള്ളിൽ കല്യാണ ആലോചന വരികയും ഉറപ്പിക്കുകയും ചെയ്തു. നിശ്ചയം കഴിഞ്ഞ് കല്യാണത്തിനു മുമ്പ് പുതിയ വീട്ടിൽ കയറണം എന്നായിരുന്നു ആഗ്രഹം. ആ വീട്ടിൽ നിന്നു കല്യാണം കഴിഞ്ഞു പോകാനായിരുന്നു താൽപര്യം. പക്ഷേ, അന്നേരം പണി തീർന്നില്ല. ഒന്നര വർഷം കൊണ്ടാണ് പൂർത്തിയായത്.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

2 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

2 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

3 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

4 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

4 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

5 hours ago