തെലുങ്കാന. വിചിത്രമായ ഒരു സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ഹരം പിടിപ്പിക്കുന്ന വാർത്തയായിരിക്കുകയാണ്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ തന്റെ പട്ടണത്തിൽ രാജ്യത്തെ പ്രമുഖ മദ്യ ബ്രാൻഡുകളിലൊന്നായ കിംഗ്ഫിഷർ ബിയർ ലഭ്യമല്ലാത്തതിനെതിരെ ഒരാൾ ജില്ലാ കളക്ടർക്ക് കത്തെഴുതിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
ജഗ്തിയാൽ സ്വദേശിയായ യുവാവാണ് കിംഗ്ഫിഷർ ബിയർ കിട്ടാനില്ലാത്തതിനെതിരെ നിവേദനം നൽകുകയും, പബ്ലിക് റേഡിയോ സ്റ്റേഷനായ പ്രജാവാണിയിൽ പരാതി നൽകുകയും ചെയ്തിരിക്കുന്നത്. തന്റെ പട്ടണത്തിലെ ആളുകൾ വിലകുറഞ്ഞ മദ്യം കഴിക്കുകയും, ഇതുമൂലം ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നതിനാൽ ഈ ചർച്ചയിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പരാതിക്കാരനായ ബി രാജേഷ് വ്യക്തമാക്കിയിരിക്കുന്നു.
തങ്ങൾക്കിഷ്ടമുള്ള മദ്യം ലഭിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അത് വാങ്ങാൻ ദൂരസ്ഥലങ്ങളിലേക്ക് പോകാൻ നിർബന്ധിതരാകുമ്പോഴാണ് പല അപകടങ്ങളും സംഭവിക്കുന്നതെന്ന് രാജേഷ് ചൂണ്ടിക്കാട്ടുന്നു. എല്ലാ പ്രാദേശിക വൈൻ ഷോപ്പുകളിലും ‘കെഎഫ്’ ബിയർ ലഭ്യമാക്കണമെന്ന് രാജേഷ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്. രാജ്യത്തെ കുടിയന്മാർക്കിടയിൽ ഈ വാർത്ത വൈറലായിരിക്കുകയാണ്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…