kerala

കേരളത്തിൽ നിക്ഷേപം നടത്താന്‍ കഴിയാത്ത സ്ഥിതി,കെട്ടിടം കെട്ടി തീരുമ്പോൾ സ്‌റ്റോപ് മെമ്മോ കൊടുക്കും.

തിരുവനന്തപുരം/ പ്രവാസികള്‍ക്ക് നാട്ടില്‍ നിക്ഷേപം നടത്താന്‍ സാധിക്കാത്ത നിര്‍ഭാഗ്യകരമായ സ്ഥിതിയാണുള്ളതെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം എ യൂസഫലി. കേരളത്തിൽ നിക്ഷേപിക്കുമ്പോള്‍ യാതൊരുവിധ സുരക്ഷിതത്വ വുമില്ലെന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണ്. കെട്ടിടം കെട്ടി പൂര്‍ത്തിയായി കഴിയുമ്പോള്‍ സ്‌റ്റോപ് മെമ്മോ കെടുക്കുന്ന ഏര്‍പ്പാടാണിവിടെ.

സാഹചര്യത്തെ വിമര്‍ശിച്ച്എം .എ യൂസഫലി. പ്രവാസലോകത്ത് മുപ്പതോ നാല്‍പ്പതോ കൊല്ലക്കാലം കഴിഞ്ഞ് കഷ്ടപ്പെട്ട് സമ്പാദിച്ച് കേരളത്തിലേക്കാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നാട്ടില്‍ നിക്ഷേപിക്കുമ്പോള്‍ യാതൊരുവിധ സുരക്ഷിതത്വവുമില്ലെന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണുള്ളത്. കെട്ടിടം കെട്ടി പൂര്‍ത്തിയായി കഴിയുമ്പോള്‍ സ്‌റ്റോപ് മെമ്മോ കെടുക്കുന്ന ഏര്‍പ്പാടാണിവിടെ. ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം എ യൂസഫലി. നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ കിടന്ന് പ്രവാസികള്‍ വലയുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊട്ടക്ഷന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ കൂടിയായ യൂസഫലി പറഞ്ഞു.

ലോകകേരള സഭ പോലെ പ്രവാസികളുടെ വലിയ സമ്മേളനത്തില്‍ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ ഒരു വിഭാഗം ബഹിഷ്‌കരിക്കുന്നത് ശരിയല്ല. ഭാവിയില്‍ ഇടതു മുന്നണി പ്രതിപക്ഷത്തിരിക്കുമ്പോള്‍ ലോക കേരള സഭ ബഹിഷ്‌ക്കരിക്കരു തെന്നും യൂസഫലി പറയുകയുണ്ടായി. വ്യക്തിപരമായ രാഷ്ട്രീയം ഉണ്ടെങ്കിലും എല്ലാ രാഷ്ട്രീയ നേതാക്കളേയും പ്രവാസി മലയാളികള്‍ ഒരേ രീതിയില്‍ സ്‌നേഹിക്കുന്നു. ഏതു നേതാവുവന്നാലും സ്വീകരിക്കുകയും കൊണ്ട് നടക്കുകയും ഭക്ഷണം നല്‍കുകയും താമസിപ്പിക്കുകയും ചെയ്യുന്നത് കടമയും അവകാശവും ആയിട്ടാണ് പ്രവാസികള്‍ കാണുന്നത്.

ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത്ിന്റെ പേരില്‍ ധൂര്‍ത്ത് നടക്കുന്നെന്ന രീതിയില്‍ വസ്തുതകളില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രവാസികളെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രവാസികളുടെ ക്ഷേമത്തിനും വികസന പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സഹകരണം യൂസഫലി അഭ്യര്‍ഥിച്ചു. ഉദ്ഘാടനസമ്മേളനത്തില്‍ ലോക കേരളസഭയുടെ ആശയം വാജ്‌പേയി സര്‍ക്കാര്‍ ആരംഭിച്ച പ്രവാസി ദിവസ് പരിപാടിയാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വി്ദ്യാഭ്യാസ നയം മികച്ചതും കേരളത്തിന് ഏറെ സാധ്യത തുറന്നു നല്‍കുന്നതുമാണെന്ന് യൂസഫലി പറഞ്ഞു.

Karma News Network

Recent Posts

നമ്മുടെ മോൾക്ക് ആശങ്ക! എല്ലാവരും കെട്ടിപിടിക്കുന്നു,പിന്നെ അവർ കരയുന്നു,പ്രിയനേ 150കോടി ജനമാണ്‌ നിന്നെ കെട്ടിപിടിച്ചത്!

എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്‌. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…

16 mins ago

മീര വാസുദേവനും ഭര്‍ത്താവും ഹാപ്പി, കളിയാക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കുമുള്ള മറുപടിയുമായി വിപിൻ

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…

29 mins ago

മുഖ്യമന്ത്രി ശൈലി തിരുത്തണം, സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…

60 mins ago

മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കും, 111-ാം പതിപ്പിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…

1 hour ago

മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ, അവരാണ് മല്ലൂസ്- അഞ്ജു പാർവതി പ്രഭീഷ്

നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ‌ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…

2 hours ago

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലം മാറ്റം

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗ​സ​ർ മ​നോ​ജി​ന് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടായിരുന്നു കെ.​കെ.​ര​മ​യു​ടെ മൊ​ഴി​യെ​ടു​ത്തത്. കൊ​ള​വ​ല്ലൂ​ർ…

2 hours ago