national

പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിയിൽ 8 വർഷത്തിനുള്ളിൽ 41 കോടി പേർക്കായി നൽകിയത് 23.2 ലക്ഷം കോടി രൂപയുടെ വായ്പ

എട്ട് വർഷം മുൻപ് മോദി സർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം ഈടില്ലാതെ തന്നെ നിബന്ധനകൾക്ക് വിധേയമായി വായ്പ ലഭിക്കും എന്നതാണ്. മുദ്ര യോജനയ്ക്ക് കീഴിൽ രാജ്യത്തെ 40.82 കോടിയിലധികം ഗുണഭോക്താക്കൾക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേർന്ന് 23.20 ലക്ഷം കോടി രൂപയുടെ വായ്പ നൽകിയതായ റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, സൂക്ഷ്മ സംരംഭകർക്ക് 10 ലക്ഷം രൂപ വരെ ഈട് രഹിത മൈക്രോ ക്രെഡിറ്റ് ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഏപ്രിൽ 8നായിരുന്നു പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) പദ്ധതി ആരംഭിക്കുന്നത്. ‘സൂക്ഷ്മ സംരംഭങ്ങൾക്ക് വായ്പകൾ തടസ്സരഹിതമായും എളുപ്പത്തിലും ലഭിക്കാൻ ഈ പദ്ധതി സഹായകമായതായും ഇതോടെ ധാരാളം യുവ സംരംഭകർ പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ളത് വിപുലീകരി ക്കാനും കഴിഞ്ഞതായി’ പദ്ധതിയുടെ എട്ടാം വാർഷികത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറയുകയുണ്ടായി.

‘ആഭ്യന്തര എംഎസ്എംഇകൾ ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും തദ്ദേശീയ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കാരണമായതിനാൽ എംഎസ്എംഇകളുടെ വളർച്ച ‘മേക്ക് ഇൻ ഇന്ത്യ’ പ്രോഗ്രാമിന് വൻതോതിൽ സംഭാവന നൽകുകയുണ്ടായി. പിഎംഎംവൈ സ്കീം താഴെത്തട്ടിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒരു ഗെയിം ചേഞ്ചർ ആണിതെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ്’ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

‘മുദ്ര യോജന സ്‌കീമിന് കീഴിലുള്ള അക്കൗണ്ടുകളിൽ 68% വനിതാ സംരംഭകരുടേ താണ്. 51% അക്കൗണ്ടുകൾ എസ്‌സി/എസ്ടി, ഒബിസി വിഭാഗങ്ങളിലെ സംരംഭകരു ടേതാണ്. രാജ്യത്തെ വളർന്നു വരുന്ന സംരംഭകർക്ക് വായ്പയുടെ അനായാസ ലഭ്യത, പ്രതിശീർഷ വരുമാനത്തിൽ സുസ്ഥിരമായ വർദ്ധനവ് എന്നിവയ്ക്ക് പദ്ധതി കാരണമായി’ മന്ത്രി പറഞ്ഞു.

രാജ്യത്തെ സൂക്ഷ്മസംരംഭങ്ങൾക്ക് തടസ്സങ്ങളില്ലാതെയും ഈടില്ലാതെയും വായ്പ നൽകാനാണ് പിഎംഎംവൈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കെ. കരാഡ് പറഞ്ഞിട്ടുണ്ട്. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കു ന്നതിനാണ് പദ്ധതി ആരംഭിച്ചത്. മൂന്ന് വിഭാഗങ്ങളിലായാണ് വായ്പകൾ നൽകുന്നത്. ഒന്ന് ശിശു എന്ന വിഭാഗം (50,000 രൂപ വരെ), രണ്ടാമത്തേത് കിഷോർ വിഭാഗം (50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ), മൂന്നാമത്തെ വിഭാഗം തരുൺ (10 ലക്ഷം രൂപ) വരെ ഈട് രഹിത വായ്പ നൽകാനാണ് സർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിൽ മൊത്തം വായ്പയുടെ 83% ശിശുവിലും 15% കിഷോറിലും ബാക്കി 2% തരുൺ വിഭാഗത്തിലുമായാണ് നൽകി കഴിഞ്ഞിരുന്നത്.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

7 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

19 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

53 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago