crime

അ​ടി​വ​സ്ത്ര​ തി​രി​മ​റിയും തൊ​ണ്ടിയായ ‘ജ​ട്ടി’ യും മന്ത്രി ആ​ന്റ​ണി​രാ​ജുവും 28 വ​ര്‍​ഷ​ത്തി​നു ശേ​ഷം കു​ടു​ങ്ങു​മോ ?

ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യെ രക്ഷിക്കാൻ തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മ​ത്വം കാ​ട്ടി​യെ​ന്ന കേ​സി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു​വി​നെ​തി​രെ കു​രു​ക്ക് മുറുകി. 28 വർഷങ്ങൾ ആയിട്ടും കേ​സ് വി​ചാ​ര​ണ ആരംഭിക്കാതെ മു​ന്നോ​ട്ടു നീ​ക്കി കൊ​ണ്ടു പോ​കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വന്നതോടെ മന്ത്രി ആ​ന്റ​ണി രാ​ജു തീർത്തും ആപ്പിലായി.

ല​ഹ​രി മ​രു​ന്നു​മാ​യി എ​ത്തി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന​താ​ണ് ആ​ന്റ​ണി രാ​ജു​വി​നെ​തി​രാ​യ കേ​സ്. ല​ഹ​രി​ക്ക​ട​ത്തി​ല്‍ കു​ടു​ങ്ങി​യ വി​ദേ​ശി​യെ ര​ക്ഷി​ക്കാ​ന്‍ കോ​ട​തി​യി​ലെ തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി​യ​തി​ന് 1994 ല്‍ ​വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേസിൽ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​ന്റ​ണി രാ​ജു ത​യ്യാ​റാ​യി​ട്ടി​ല്ല. ആ​ന്റ​ണി രാ​ജു തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ ബാ​റി​ലെ ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന സ​മ​യ​ത്താ​ണ് തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി​യ സം​ഭ​വ​മു​ണ്ടാ​കു​ന്ന​ത്.

2014 മു​ത​ല്‍ ഇ​തു​വ​രെ 22 ത​വ​ണയാണ് കേ​സ് പ​രി​ഗ​ണി​ച്ചതെങ്കിലും വി​ചാ​ര​ണ തു​ട​ങ്ങാ​ന്‍​പോ​ലു​മാ​കാ​ത്ത രീ​തി​യി​ല്‍ കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​ണ് ഉണ്ടായത്. അ​ടി​വ​സ്ത്ര​ത്തി​ലൊ​ളി​പ്പി​ച്ച 61 ഗ്രാം ​ഹാ​ഷി​ഷു​മാ​യി ഓ​സ്‌​ട്രേ​ലി​യ​ക്കാ​ര​ന്‍ ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​ര്‍ സ​ര്‍​വ​ലി 1990 ഏ​പ്രി​ല്‍ 4ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​വുകയായിരുന്നു. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ കേ​സ് വി​ചാ​ര​ണ​യ്‌​ക്കെ​ടു​ത്തു. ആ​ന്റ​ണി രാ​ജു ത​ന്റെ സീ​നി​യ​ര്‍ സെ​ലി​ന്‍ വി​ല്‍​ഫ്ര​ഡു​മാ​യി ചേ​ര്‍​ന്ന് പ്ര​തി​യു​ടെ വ​ക്കാ​ല​ത്തെ​ടു​ത്തെ​ങ്കി​ലും കേ​സ് തോൽക്കുകയായിരുന്നു.

10 വ​ര്‍​ഷം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം സെ​ഷ​ന്‍​സ് ജ​ഡ്ജി കെ.​വി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ കേസിൽ ഉ​ത്ത​ര​വി​റ​ക്കിയ പിറകെ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ഫ​യ​ല്‍​ചെ​യ്തു. പ്ര​ഗ​ത്ഭ​നാ​യി​രു​ന്ന കു​ഞ്ഞി​രാ​മ മേ​നോ​ന്‍ ആ​യി​രു​ന്നു പ്ര​തി​ക്ക് വേ​ണ്ടി കോടതിയിൽ വ​ക്കാ​ല​ത്തെ​ടു​ത്ത​ത്. ഹൈ​ക്കോ​ട​തി പ്ര​തി​യെ വെ​റു​തെ​വി​ട്ടു. പ്ര​തി​യെ വെ​റു​തെ വി​ടാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് കേ​സി​ലെ പ്ര​ധാ​ന തൊ​ണ്ടി​വ​സ്തു​വാ​യി പൊ​ലീ​സ് ഹാ​ജ​രാ​ക്കി​യ അ​ടി​വ​സ്ത്രം പ്ര​തി​യു​ടേ​ത​ല്ല എ​ന്നതായിരുന്നു. ജ​ട്ടി പ്ര​തി​ക്ക് ഇ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്, നേ​രി​ട്ട് ഹൈ​ക്കോ​ട​തി ഉ​റ​പ്പാ​ക്കുകയായിരുന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട​തി പ്ര​തി​യെ വെ​റു​തെ വി​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ ആ​ന്‍​ഡ്രൂ രാ​ജ്യം വി​ടു​ക​യും ചെ​യ്തു.

ഇതിനു പിറകെ കേ​സി​ല്‍ കൃ​ത്രി​മം ന​ട​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണ ഉ​ദ്യോ​സ്ഥ​ന്‍ സി​ഐ കെ​കെ ജ​യ​മോ​ഹ​ന്‍ ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സി​ന് പ​രാ​തി നല്‍ക്കുകയാ ണ് ഉണ്ടായത്. മൂ​ന്ന് വ​ര്‍​ഷം നീ​ണ്ട പ​രി​ശോ​ധ​ന​യ്‌​ക്കൊ​ടു​വി​ലാണ് സംഭവത്തിൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശം നൽകുന്നത്.

അതിനിടെ ആ​ന്റ​ണി രാ​ജു ആ​ദ്യ​മാ​യി നി​യ​മ​സ​ഭാം​ഗ​മാ​യി. 2002ല്‍ ​കേ​സി​ല്‍ തെ​ളി​വി​ല്ലെ​ന്ന് ക​ണ്ട് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സ് ശ്രമം നടത്തി നോക്കി. അതിനായി കോ​ട​തി​യി​ല്‍ റിപ്പോർട്ടും നൽകി. ഈ ​സ​മ​യ​ത്താ​ണ് എ.​കെ. ആ​ന്റ​ണി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ എത്തുന്നത്. തുടർന്ന് 2005ല്‍ ഈ ​കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വു​ണ്ടാ​വുകയായിരുന്നു. കേ​സ് പു​ന​ര​ന്വേ​ഷി​ക്കാ​ന്‍ അ​ന്ന​ത്തെ ഉ​ത്ത​ര​മേ​ഖ​ലാ ഐ.​ജി. ടി.​പി. സെ​ന്‍​കു​മാ​ര്‍ ന​ല്‍​കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം അ​സി​സ്റ്റ​ന്റ് ക​മ്മി​ഷ​ണ​ര്‍ വ​ക്കം പ്ര​ഭ ന​ട​പ​ടി തു​ട​ങ്ങി​യ​തോ​ടെ വി​ഷ​യം വീ​ണ്ടും സജീവമാവുകയായിരുന്നു.

കോ​ട​തി​യി​ലെ തൊ​ണ്ടി സെ​ക്ഷ​ന്‍ ക്ലാ​ര്‍​ക്ക് കെ.​എ​സ്. ജോ​സ്, ആ​ന്റ​ണി രാ​ജു എ​ന്നി​വ​രെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​ക്കി കേ​സ് രജിസ്റ്റർ ചെയ്യുകയായിരുന്നു പിന്നെ. കോ​ട​തി​യെ ച​തി​ച്ചു, ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി എ​ന്ന​ത​ട​ക്കം ആ​റ് വ​കു​പ്പു​ക​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേസിൽ ചുമത്തുന്നത്. 2006 ഫെ​ബ്രു​വ​രി 13ന് ​ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സ് കോ​ട​തി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. അ​ക്കൊ​ല്ലം ത​ന്നെ മാ​ര്‍​ച്ച് 23ന് ​വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും എ​ട്ടു​വ​ര്‍​ഷം കേസിൽ ഒരിറ്റു വെളിച്ചം കണ്ടില്ല. 2014ല്‍ ​പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കി നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലേ​ക്ക് കേസ് മാറ്റി. അ​വി​ടം മു​ത​ലി​ങ്ങോ​ട്ട് 22 ത​വ​ണ​യാ​ണ് കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​തെ​ങ്കി​ലും ഇ​ത്ര​യും നാ​ള്‍ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴും ആ​ന്റ​ണി രാ​ജു​വോ കൂ​ട്ടു​പ്ര​തി​ക​ളോ കോ​ട​തി​യി​ല്‍ ഹാജരാകാൻ കൂട്ടാക്കിയില്ല.

ആ​ന്റ​ണി രാ​ജു​വോ കൂ​ട്ടു​പ്ര​തി​ക​ളോ കോ​ട​തി​യി​ല്‍ ഹാജരാകാത്തതിനാൽ വി​ചാ​ര​ണ​യി​ല്ലാ​തെ കേ​സ് അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. ഈ ​വ​രു​ന്ന മാ​സം, ആ​ഗ​സ്റ്റ് നാ​ലി​ന് ഇ​രു​പ​ത്തി​മൂ​ന്നാം ത​വ​ണ കേ​സ് പ​രി​ഗ​ണിക്കുന്നുണ്ട്. എന്നാൽ ഇ​പ്പോ​ള്‍ ആ​ന്റ​ണി രാ​ജു നി​യ​മ​സ​ഭാം​ഗ​വും സം​സ്ഥാ​ന മ​ന്ത്രി​യു​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച​തി​ന് സ​ജി​ചെ​റി​യാ​ന്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ച്ച​തി​ന്റെ ക്ഷീ​ണം മാ​റി വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​റ്റൊ​രു മ​ന്ത്രി​സ​ഭാം​ഗ​ത്തി​ന്റെ നി​യ​മ​ലം​ഘ​ന​ത്തി​ന്റെ ക​ഥ​ക​ള്‍ പു​റ​ത്ത് വന്നിരിക്കുന്നത് എന്നതാണ് പിണറായി സർക്കാരിന് ഉണ്ടാവുന്ന കനത്ത പ്രഹരം.

കോ​ട​തി​യി​ലെ​ത്തു​ന്ന കേ​സു​ക​ളി​ല്‍ തെ​ളി​വാ​കേ​ണ്ട തൊ​ണ്ടി​വ​സ്തു​ക്ക​ളു​ടെ വി​വ​രം എ​ഴു​തി​സൂ​ക്ഷി​ക്കു​ന്ന രേ​ഖ​യായ തൊ​ണ്ടി ര​ജി​സ്റ്റരിൽ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം തോണ്ടി മുതൽ സാധാരണ തൊ​ണ്ടി സെ​ക്ഷ​ന്‍ സ്റ്റോ​റി​ലേ​ക്ക് മാ​റ്റു​കയാണ് പതിവ്. പി​ന്നെ കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഈ ​വ​സ്തു​ക്ക​ളൊ​ന്നും പു​റ​ത്തേ​ക്ക് എ​ടു​ക്കാ​ന്‍ പാടുള്ളതുമല്ല.

എന്നാൽ ഈ ​ക​ര്‍​ശ​ന വ്യ​വ​സ്ഥ​യെ​ല്ലാം അ​ട്ടി​മ​റിച്ച് കോ​ട​തി​യി​ലെ തൊ​ണ്ടി സെ​ക്ഷ​ന്‍ ക്ലാ​ര്‍​ക്ക് കെ.​എ​സ്. ജോ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ആ​ന്റ​ണി രാ​ജു തൊ​ണ്ടി​വ​സ്തു​വാ​യ അ​ടി​വ​സ്ത്രം പു​റ​ത്ത് ക​ട​ത്തുകയായിരുന്നു എ​ന്ന വി​വ​ര​ങ്ങ​ളാ​ണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച ഹാ​ഷി​ഷു​മാ​യി ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​യി​ലാ​യി നാ​ലു​മാ​സ​ത്തി​ന് ശേ​ഷം പ്ര​തി​യു​ടെ ബ​ന്ധു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പോ​ള്‍ എ​ന്നൊ​രാ​ള്‍ എ​ത്തു​കയായിരുന്നു. പ്ര​തി​യി​ല്‍ നി​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​തും എ​ന്നാ​ല്‍ കേ​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളും വി​ട്ടു​കി​ട്ടാ​ന്‍ കോ​ട​തി​യി​ല്‍ അപേക്ഷ നൽകുകയും ഉണ്ടായി. അ​നു​കൂ​ല ഉ​ത്ത​ര​വ് നേ​ടി​യ ബ​ന്ധു​വി​നെയും കൂട്ടി ആ​ന്റ​ണി രാ​ജു തൊ​ണ്ടി സെ​ക്ഷ​നി​ലെത്തി, അ​വി​ടെ നി​ന്ന് പ്ര​തി​യു​ടെ​താ​യ സാ​ധ​ന​ങ്ങ​ള്‍, തൊ​ണ്ടി ര​ജി​സ്റ്റ​റി​ല്‍ എ​ഴു​തി​യി​ട്ടു​ള്ള സോ​പ്പ്, ചീ​പ്പ്, ക​ണ്ണാ​ടി, കാ​സ​റ്റ്, ടേ​പ്പ്‌​റി​ക്കോ​ര്‍​ഡ​ര്‍ എ​ല്ലാം എ​ടു​ക്കു​കായും ചെയ്യുന്നു.

അതോടൊപ്പം കോ​ട​തി രജിസ്റ്ററിൽ ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ടി​വ​സ്ത്ര​വും കൈ​വ​ശ​പ്പെ​ടു​ത്തു​കയാണ് ഉണ്ടാവുന്നത്. ഈ ​അ​ടി​വ​സ്ത്ര​മാ​ണ് പി​ന്നീ​ട് കേ​സി​ല്‍ പ്ര​തി​യു​ടെ ര​ക്ഷ​പ്പെ​ട​ലി​ന് വ​ഴി​യൊ​രു​ക്കുന്നത്. ഇങ്ങനെയാണ് ആന്റണി രാജു അടിവസ്ത്രം അടിച്ചു മാറ്റി പ്രതിയെ രക്ഷിക്കുന്ന സാഹചര്യം ഉണ്ടാവുന്നത്. അടിച്ചു മാറ്റിയ ​അ​ടി​വ​സ്ത്രം നാ​ലു​മാ​സ​ത്തോ​ളം അവരുടെ തന്നെ കൈ​വ​ശം ത​ന്നെ​യി​രു​ന്നു. കേ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ പ​ന്ത്ര​ണ്ടാം മാ​സം വി​ചാ​ര​ണ തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പ് മാ​ത്ര​മാ​ണ് തി​രി​കെ ഏ​ല്‍​പി​ക്കു​ന്ന​ത്.

ഇതിനുള്ളിൽ അടിവസ്ത്രം വെ​ട്ടി​ത്ത​യ്ച്ച് കൊ​ച്ചു​കു​ട്ടികൾക്ക് ഇടാനുള്ളത് പോലെയാക്കി. പ്ര​തി​ക്ക് ഇ​ടാ​ന്‍ ക​ഴി​യാ​ത്ത പ​രു​വ​ത്തി​ലാ​ക്കി​ എന്നാണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പറഞ്ഞിട്ടുള്ളത്. ഇങ്ങനെയാണ് ഹൈ​ക്കോ​ട​തി​യെ കേസിൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കുന്നത്. ഏ​റ്റു​വാ​ങ്ങി കൊ​ണ്ടു​പോ​കു​മ്പോ​ഴും തി​രി​കെ കൊ​ണ്ടു​വ​രു​മ്പോ​ഴും, “Received ” എ​ന്നും “Returned ” എ​ന്നും ആ​ന്റ​ണി രാ​ജു ത​ന്നെ എ​ഴു​തി ഒ​പ്പി​ട്ട ഈ ​രേ​ഖ​യാ​ണ് കേ​സി​ലെ ഏ​റ്റ​വും പ്ര​ധാ​ന തെ​ളി​വായി മാറുന്നത്. വി​ചാ​ര​ണ ന​ട​ന്നാ​ല്‍ ആന്റണി രാജു ശി​ക്ഷി​ക്ക​പ്പെ​ടും എ​ന്ന് ഉ​റ​പ്പു​ള്ള കേ​സാ​ണ് ഇ​ത് എന്നതാണ് ശ്രദ്ധേയം.

ആ​ദ്യ​കേ​സി​ല്‍ പ്ര​തി​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ കോ​ട​തി ജീ​വ​ന​ക്കാ​ര​ന്റെ സ​ഹാ​യം കി​ട്ടി​യെ​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യക്തമായിരിക്കെയാണ് ആ​ന്റ​ണി രാ​ജു പ്ര​തി​യാ​യ കേ​സ് അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​ത്. സ​മ​ന്‍​സ് അ​യ​ച്ചി​ട്ടും വ്യ​ക്ത​മാ​യ കാ​ര​ണം ബോ​ധി​പ്പി​ക്കാ​തെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത പ്ര​തി​ക്ക് വാ​റ​ന്റ് അ​യ​ക്കു​ന്ന​താ​ണ് സാ​ധാ​ര​ണ ഗ​തി​യി​ല്‍ കോ​ട​തി ചെയ്യുക.

എ​ന്നാ​ല്‍ 22 ത​വ​ണ സ​മ​ന്‍​സ് അ​യ​ച്ചി​ട്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത പ്ര​തി​ക​ളോ​ട് എ​ന്തി​നാ​ണ് ഇ​ത്ര സൗ​മ​ന​സ്യം കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കാ​ത്ത​തെ​ന്ന​ത് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. 22 ത​വ​ണ മാ​റ്റി​വ​യ്‌​ക്കേ​ണ്ടി വ​ന്നി​ട്ടും ഒ​റ്റ​ത്ത​വ​ണ​യും ഒ​രു വാ​റ​ന്റ് പോ​യി​ട്ടി​ല്ല എ​ന്നാ​ണ് കോ​ട​തി രേ​ഖ​ക​ള്‍ വ്യക്തമാക്കുന്നത്. 28 വ​ര്‍​ഷ​മാ​യുള്ള കേസിൽ കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ച് കു​റ്റ​വാ​ളി​യെ ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ച്ച​ത​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ചെ​യ്ത​ത് അ​ഭി​ഭാ​ഷ​ക​നാ​യ ആ​ന്റ​ണി രാ​ജു​വും കോ​ട​തി ജീ​വ​ന​ക്കാ​ര​നു​മാ​ണ് പ്രതികൾ എന്നതും എടുത്ത് പറയേണ്ടതുണ്ട്.
ഇ​ത്ര​യേ​റെ ഗൗ​ര​വ​മേ​റി​യ വി​ഷ​യ​ത്തി​ല്‍ കൃ​ത്യ​മാ​യ ന​ട​പ​ടി​യി​ല്ലാ​ത്ത​ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ സം​ശ​യ​ത്തോ​ടെ നോ​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കുമെന്നത് സത്യമാണ്.

Karma News Network

Recent Posts

ആഡംബര ക്രൂസ് കപ്പലിൽ തീപ്പിടിത്തം, വിവരങ്ങൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…

7 mins ago

കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…

19 mins ago

ഡൽഹി വിമാനത്താവള അപകടം, മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായമായി നൽകും

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…

33 mins ago

ഡൽഹിയിൽ കനത്ത മഴ, മതിലിടിഞ്ഞ് 3 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…

47 mins ago

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ് യുവതി, ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷകനായി

മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…

1 hour ago

തമിഴ്‌നാട്ടിൽ ഇല്ലാത്തത് നല്ല നേതൃത്വം, നന്നായി പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം, നടൻ വിജയ്

തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…

1 hour ago